'എന്റെ ശല്യം കാരണം ഫോൺ നമ്പർ മാറ്റിയ ലാൽ സാറിന് തന്നെ എന്റെ ടൈൽ വിറ്റു'; സന്തോഷം പങ്കുവച്ച് 'വെള്ളം' മുരളി

'ടൈൽസ് ബിസിനസ്സിന്റെ കാര്യങ്ങൾ അദ്ദേഹത്തോട് സംസാരിക്കുകയും ടൈൽസ് ആവശ്യമുള്ള സമയത്ത് എന്നെ ഓർക്കണം എന്ന് സൂചിപ്പിക്കുകയും ചെയ്യതു'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

യസൂര്യ നായകനായെത്തിയ വെള്ളം സിനിമയിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ വ്യക്തിയാണ് കണ്ണൂർ സ്വദേശിയായ മുരളി കുന്നുംപുറത്ത്. അദ്ദേഹത്തിന്റെ ജീവിതമാണ് ജയസൂര്യ കാമറയ്ക്കു മുന്നിൽ അവതരിപ്പിച്ചത്. മുരളി കുന്നുംപുറത്തിന് മോഹൻലാലിനോടുള്ള ഇഷ്ടവും ചിത്രത്തിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മോഹൻലാലിന് തന്റെ ടൈൽ വിറ്റതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ബ്രോ ഡാഡി ഷൂട്ടിങ്ങിനിടെ ഹൈദരാബാദിൽ വച്ച് താൻ മോഹൻലാലിനെ പോയി കണ്ട് തന്റെ ടൈലിന്റെ കാര്യം പറഞ്ഞിരുന്നു എന്നാണ് മുരളി കുറിക്കുന്നത്. തുടർന്നാണ് താരത്തിന്റെ ആർക്കിടെക്ട് ദിനേശിന്റെ ഫോൺ മുരളിയെ തേടിയെത്തുന്നത്.  ഒരു കാലത്ത് എന്റെ ശല്യം കാരണം ഫോൺ നമ്പർ വരെ മാറ്റിയ  ലാൽ സാറിന് തന്നെ തന്റെ ടൈൽ ആദ്യമായി വിൽക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. 

മുരളി കുന്നുംപുറത്തിന്റെ കുറിപ്പ് വായിക്കാം

ചില മുഹൂർത്തങ്ങൾ വാക്കുകൾ ചേർത്ത് നിർത്തി മനോഹരമായി പറഞ്ഞ് തീർക്കുവാൻ കഴിയില്ല ........ പക്ഷെ എന്റെ ജീവിത യാത്രയുടെ ഊർജ്ജം അത്രയും ചിലർ നീട്ടി തന്ന വലിയ കൈ താങ്ങുകൾ തന്നെയാണ്.  കഴിഞ്ഞ വർഷം ഹൈദരബാദിൽ ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങ് സൈറ്റിൽ വച്ച് ലാൽ സാറിനെ കണ്ടിരുന്നു. ടൈൽസ് ബിസിനസ്സിന്റെ കാര്യങ്ങൾ അദ്ദേഹത്തോട് സംസാരിക്കുകയും ടൈൽസ് ആവശ്യമുള്ള സമയത്ത് എന്നെ ഓർക്കണം എന്ന് സൂചിപ്പിക്കുകയും ചെയ്യതു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ആർക്കിടെക്ചറായ ദിനേശ് സർ എന്നെ ബന്ധപ്പെടുകയും ലാൽ സാർ പറഞ്ഞത് അനുസരിച്ചാണ് വിളിക്കുന്നതെന്നും മുരളിയുടെ  Waterman Tiles തന്നെ  എടുക്കണമെന്നും ലാൽ സാർ പറഞ്ഞെന്നും, ഓർഡർ നൽകുകയും ചെയ്യതു. കഴിഞ്ഞ ദിവസം ലാൽ സാറിന്ന് Waterman Tiles നൽകി. അങ്ങിനെ കേരളത്തിലെ  എന്റെ Waterman Tiles ന്റെ ആദ്യ വിൽപ്പന ലാൽ സാറിന്  നൽക്കി എന്നത് എറെ സന്തോഷപ്രദമാണ്. ഒരു കാലത്ത് എന്റെ ശല്യം കാരണം ഫോൺ നമ്പർ വരെ മാറ്റിയ  ലാൽ സാറിന് തന്നെ എന്റെ Waterman Tiles ന്റെ ആദ്യ വിൽപന നടത്തുവാൻ സാധിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com