പ്രമുഖ ഗാനരചയിതാവ് കണ്ടികോണ്ട അന്തരിച്ചു

അര്‍ബുദത്തെ തുടര്‍ന്ന് ശനിയാഴ്ചയായിരുന്നു മരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഹൈദരാബാദ്; പ്രമുഖ തെലുങ്ക് ഗാനരചയിതാവ് ഡോ. കണ്ടികോണ്ട യാഡഗിരി അന്തരിച്ചു. 49 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ശനിയാഴ്ചയായിരുന്നു മരണം. 

കഴിഞ്ഞ വര്‍ഷമാണ് കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കിയ തെലുങ്കാന ഗവണ്‍മെന്റ് സാമ്പത്തിക സഹായം ലഭ്യമാക്കിയിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ രോഗം ഭേദമായെങ്കിലും പിന്നീട് കാന്‍സര്‍ നെട്ടെല്ലിലേക്ക് ബാധിക്കുകയായിരുന്നു. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച് ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 

1200 ല്‍ അധികം തെലുങ്ക് ഗാനങ്ങള്‍ക്കാണ് കണ്ടികോണ്ട വരികള്‍ രചിച്ചിരിക്കുന്നത്. 2001ല്‍ റിലീസ് ചെയ്ത പുരി ജഗന്നാഥ് സിനിമ ഇത്‌ലു ശ്രാവണി സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. മല്ലു കുയവെ ഗുവ്വ, ചുപുല്‍തോ ഗുചി ഗുചി ചമ്പകേ തുടങ്ങിയ നിരവധി ഗാനങ്ങള്‍ രചിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉള്‍പ്പടെ നിരവധി പ്രമുഖര്‍ കണ്ടികോണ്ടയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com