ദുല്‍ഖര്‍ എല്ലാ സിനിമയും ഒടിടിക്ക് നല്‍കട്ടെ, ഇത് നന്ദികേടാണ്; എല്ലാ താരങ്ങള്‍ക്കുമുള്ള മുന്നറിയിപ്പെന്ന് ഫിയോക് പ്രസിഡന്റ് 

സിനിമകള്‍ ഒടിടിക്ക് നല്‍കുന്നു എന്ന് പറയുമ്പോള്‍ അത് നന്ദികേടാണ്
ദുൽഖർ സൽമാൻ/ ഫേയ്സ്ബുക്ക്
ദുൽഖർ സൽമാൻ/ ഫേയ്സ്ബുക്ക്

തിയറ്റര്‍ ഉടമകളുമായി കരാര്‍ ഉണ്ടാക്കിയതിന് ശേഷം ഒടിടി റിലീസ് തീരുമാനിച്ചത് വഞ്ചനയാണെന്ന് തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍. "ദുല്‍ഖറുമായും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയുമായും സഹകരിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പല സിനിമകളും ഒടിടിയില്‍ റിലീസ് ചെയ്യുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ നിയമപരമായി ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ ഇവിടെ (സല്യൂട് സിനിമ) ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. പിന്നീട് ഒരു അറിയിപ്പും കൂടാതെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്. അത് തിയറ്റര്‍ ഉടമകളോട് കാണിക്കുന്ന വഞ്ചനയാണ്", വിജയകുമാര്‍ പറഞ്ഞു. 

കരിയറില്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന നിലയിലെത്തിക്കാന്‍ താരങ്ങള്‍ക്ക് വിലിയ പിന്തുണയാണ് തിയറ്ററുകള്‍ നല്‍കിയിട്ടുള്ളതെന്നും ഇപ്പോള്‍ താരങ്ങളാണ് പിന്തുണ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. "വളരെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കേരളത്തിലെ കിയറ്റര്‍ ഉടമകള്‍ കടന്നുപോയത്. സിനിമകള്‍ ഒടിടിക്ക് നല്‍കുന്നു എന്ന് പറയുമ്പോള്‍ അത് നന്ദികേടാണ്", വിജയകുമാര്‍ പറഞ്ഞു. 

ഒടിടി മാത്രം കൊണ്ട് മുന്നോട്ടുപോകാമെന്ന് താരങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ ആ വഴി പോകട്ടെയെന്നും വിജയകുമാര്‍ അഭിപ്രായപ്പെട്ടു. "ദുല്‍ഖര്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഒടിടിക്ക് നല്‍കട്ടെ.  ഞങ്ങള്‍ക്ക് മോഹന്‍ലാലും മറ്റ് താരങ്ങളും തമ്മില്‍ വ്യത്യാസമൊന്നുമില്ല. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഒടിടിക്ക് നല്‍കുന്നത് ഇനിയും തുടര്‍ന്നാല്‍ അപ്പോഴും നടപടിയുണ്ടാകും. ഇത് എല്ലാ നടന്മാര്‍ക്കും നിര്‍മാണ കമ്പനികള്‍ക്കും ബാധകമാണ്. ഇതൊരു മുന്നറിയിപ്പാകട്ടെ", വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com