'രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചു'; ദിലീപിന്റെ അഭിഭാഷകർക്കെതിരെ ബാർ കൗൺസിലിൽ പരാതിയുമായി നടി

അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതി
ദിലീപ്/ ഫയൽ ചിത്രം
ദിലീപ്/ ഫയൽ ചിത്രം

കൊച്ചി: ദിലീപിന്റെ അഭിഭാഷകർക്കെതിരെ ബാർ കൗൺസിലിൽ പരാതി നൽകി അതിജീവിത. അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതി. അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെയാണ് നടിയുടെ പരാതി. 

ബി രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ച സ്വാധീനിച്ചെന്നും രാമൻപിള്ളയുടെ  ഓഫീസിൽ വച്ച് ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. കേസിൽ 20 സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ അഭിഭാഷക സംഘമാണെന്നും അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com