കശ്മീര്‍ ഫയല്‍സിന്റെ ടാക്‌സ് ഒഴിവാക്കി, മാനദണ്ഡം എന്താണെന്ന ചോദ്യവുമായി ബിഗ് ബി സിനിമയുടെ നിര്‍മാതാവ്

തന്റെ സിനിമയും ശക്തമായ സന്ദേശം നല്‍കുന്നതാണെന്നും എന്നാല്‍ എന്തുകൊണ്ടാണ് ടാക്‌സ് ഒഴിവാക്കി കിട്ടാതിരുന്നത് എന്നുമാണ് നിര്‍മാതാവായ സവിത രാജ് ഹിരെമത് ചോദിക്കുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ശ്മീരി പണ്ഡിറ്റുകളുടെ ജീവിതം പറഞ്ഞ കശ്മീര്‍ ഡയറാസി ബോക്‌സ് ഓഫിസില്‍ വന്‍ വിജയമാണ് നേടിയത്. ചിത്രത്തെ പുകഴ്ത്തി പ്രധാനമന്ത്രി ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങളാണ് ചിത്രത്തിന് ടാക്‌സ് ഒഴിവാക്കിയത്. ഇപ്പോള്‍ ടാക്‌സ് ഒഴിവാക്കാനുള്ള മാനദണ്ഡം ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തിയ ഛുംഡ് ചിത്രത്തിന്റെ നിര്‍മാതാവ്. 

തന്റെ സിനിമയും ശക്തമായ സന്ദേശം നല്‍കുന്നതാണെന്നും എന്നാല്‍ എന്തുകൊണ്ടാണ് ടാക്‌സ് ഒഴിവാക്കി കിട്ടാതിരുന്നത് എന്നുമാണ് നിര്‍മാതാവായ സവിത രാജ് ഹിരെമത് ചോദിക്കുന്നത്. കശ്മീര്‍ ഫയല്‍സ് പ്രധാനപ്പെട്ട സിനിമയാണെന്നും അതുപോലെ തന്നെയാണ് ഛുംഡ് എന്നുമാണ് സവിത ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. 

സവിതയുടെ കുറിപ്പില്‍ നിന്ന്

അടുത്തിടെ ഞാന്‍ കശ്മീര്‍ ഫയല്‍സ് കണ്ടു. കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനം പറയുന്ന കഥ ഹൃദയംതകര്‍ക്കുന്നതാണ്. പറയേണ്ട കഥ തന്നെയാണത്. എന്നാല്‍ ഛുംഡിന്റെ നിര്‍മാതാവ് എന്ന നിലയില്‍ ഞാന്‍ അമ്പരപ്പിലാണ്. നല്ല കഥയും സന്ദേശവുമുള്ള ജുന്‍ഡ് വളരെ പ്രധാനപ്പെട്ട സിനിമ തന്നെയാണ്. മികച്ച അഭിപ്രായവും ചിത്രത്തിന് ലഭിച്ചു. അതുകൊണ്ടുതന്നെ ടാക്‌സ് ഒഴിവാക്കിക്കൊടുത്തും സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചും ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണിച്ചും ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കിയും ഗവണ്‍മെന്റ് ശക്തമായ പിന്തുണ പ്രഖ്യാപിക്കുന്ന സിനിമകളെ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം അറിയണമെന്നുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട വിഷയമാണ് ഛുംഡ് പറയുന്നത്. ജാതിയവും സാമ്പത്തികവുമായ ഭിന്നത മാത്രമല്ല സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ വിജയത്തിലേക്കുള്ള വഴി കാണിക്കുന്നതു കൂടിയാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com