ചെന്നൈ; ഹിന്ദി ഭാഷാ വിവാദം ശക്തമായിരിക്കെ പ്രതികരണവുമായി നടിയും സംവിധായകയുമായ സുഹാസിനി. ഹിന്ദി സംസാരിക്കുന്നവർ നല്ലവരാണെന്നും ഹിന്ദി പഠിക്കുന്നത് നല്ലതാണെന്നുമാണ് താരം പറഞ്ഞത്. ചെന്നൈയില്‍ നടന്ന പരിപാടിക്കിടെയാണ് ഹിന്ദി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തോട് സുഹാസിനി പ്രതികരിച്ചത്.
തമിഴും നല്ല ഭാഷയാണ്. എല്ലാവരും തമിഴ് പറഞ്ഞാൽ സന്തോഷം. എല്ലാ ഭാഷകളെയും സമമായി കാണണം. എത്രയും കൂടുതൽ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്.- താരം പറഞ്ഞു. ഫ്രഞ്ച് പഠിക്കാൻ തനിക്ക് ഇഷ്ടമാണെന്നും ഫ്രഞ്ച് പഠിച്ചാൽ തമിഴ്നാട്ടുകാരിയല്ലാതായിത്തീരില്ലെന്നും സുഹാസിനി വ്യക്തമാക്കി.
അഭിനേതാക്കള്‍ എല്ലാ ഭാഷകളും അറിഞ്ഞിരിക്കണം. എല്ലാ ഭാഷകളും ബഹുമാനിക്കപ്പെടണം എന്നും സുഹാസിനി പറഞ്ഞു. തന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരില്‍ തെലുങ്കും ഹിന്ദിയും സംസാരിക്കുന്നവരുണ്ട്. അതുകൊണ്ടാണ് എല്ലാവരും എല്ലാ ഭാഷകളും പഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.- സുഹാസിനി പറഞ്ഞു. അതേസമയം സുഹാസിനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ രംഗത്തെത്തി. അവര്‍ക്ക് ഹിന്ദി അത്ര ഇഷ്ടമാണെങ്കില്‍ അവിടെ പോയി സിനിമയെടുക്കാനാണ് വിമർശനം.
ബോളിവുഡ് നടൻ ടൻ അജയ് ദേവ്ഗണും തെന്നിന്ത്യൻ താരം കിച്ച സുദീപും തമ്മിലുള്ള വാക്പോരാണ് ഭാഷാ വിവാദം ശക്തമാക്കിയത്. തുടർന്ന് ഇരുവരേയും പിന്തുണച്ചുകൊണ്ട് പ്രമുഖ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് എത്തിയത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക