റെഡ് കാർപ്പറ്റിൽ വച്ച് ജാക്കറ്റ് അഴിച്ചു, സോറിയാസിസ് മറച്ചു വയ്ക്കാതെ കാര ഡെലിവീങ് മെറ്റ് ഗാലയിൽ; ചിത്രങ്ങൾ 

ചുവന്ന ക്രോപ്പഡ് ജാക്കറ്റും പാന്റുമായിരുന്നു കാരയുടെ മെറ്റ് ​ഗാലാ വേഷം
കാര ഡെലിവീങ് /ചിത്രം; ഇൻസ്റ്റ​ഗ്രാം
കാര ഡെലിവീങ് /ചിത്രം; ഇൻസ്റ്റ​ഗ്രാം

മെറ്റ് ഗാല 2022ന്റെ റെഡ് കാർപ്പറ്റിലൂടെ സോറിയാസിസ് പാടുകൾ മറച്ചു വയ്ക്കാതെ നടന്നുനീങ്ങി നടിയും മോഡലുമായ കാര ഡെലിവീങ്. ചുവന്ന ക്രോപ്പഡ് ജാക്കറ്റും പാന്റുമായിരുന്നു കാരയുടെ മെറ്റ് ​ഗാലാ വേഷം. ചുവന്ന പരവതാനിയിൽ എത്തിയപ്പോൾ താരം ധരിച്ചിരുന്ന ജാക്കറ്റ് ഊരി. ശരീരമാകെ സ്വർണ്ണ നിറത്തിലെ മെറ്റാലിക് പെയിന്റ് അടിച്ചിരുന്നു. പക്ഷെ കൈകളിൽ സോറിയാസിസിന്റെ പാടു താരം പെയിന്റ് ഉപയോ​ഗിച്ച് മറിച്ചില്ല. 

കാര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച മെറ്റ് ​ഗാലയിലെ ചിത്രങ്ങൾക്കടിയിൽ അഭിനന്ദന കമന്റുകൾ നിറയുകയാണ്. ബോഡി കോൺഫിഡൻസ് എന്നാണ് ഇതാണ്, ഇത് ധീരത എന്നെല്ലാമാണ് കമന്റുകൾ. സോറിയാസിസ് കാരണം പുറത്തേക്ക് പോകാൻ മടിച്ചിരുന്നു. എന്നാൽ കാരയുടെ ഈ പ്രവൃത്തി ധൈര്യവും ആത്മവിശ്വാസവും നൽകിയെന്ന് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്ന കാരയുടെ പ്രവൃത്തി എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാക്കുന്നതാണ്. 

ചർമകോശങ്ങളുടെ അമിത ഉത്പാദനത്താൽ ഉണ്ടാകുന്ന ഒരു ചർമരോഗമാണ് സോറിയാസിസ്. വൈദ്യശാസ്ത്രത്തിൽ ഇതുവരെ സോറിയാസിസിനു പൂർണ മുക്തി ഇല്ല. കൈകൾ, കാലുകൾ, തല, നഖം തുടങ്ങിയിടങ്ങളിൽ ചെതുമ്പലു പോലെ വട്ടത്തിൽ ചുവന്നു തടിച്ച പാടുകളാണ് പ്രധാന ലക്ഷണമായി കാണുന്നത്. പലരും കുഷ്ഠരോ​ഗമാണെന്ന് വിലയിരുത്തുമെങ്കിലും സോറിയാസിസ് കുഷ്ഠരോഗത്തിനു സമാനമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com