'സിനിമാ നടനായതുകൊണ്ട് ഇതും ഇതിന്റെ അപ്പുറവും സാറ് ചെയ്യും'; ത്രില്ലടിപ്പിക്കാൻ 'ഇന്നലെ വരെ'; ട്രെയിലർ

ആസിഫ് അലി നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

സിഫ് അലി, നിമിഷ സജയൻ, ആന്റണി വർ​ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഇന്നലെ വരെയുടെ ട്രെയിലർ പുറത്ത്. സിനിമാലോകവുമായി ബന്ധപ്പെട്ട ത്രില്ലറാണ് ജിസ് ജോയ് ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി സിനാമാ താരമായാണ് എത്തുന്നത്. നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

ജിസ് ജോയുടെ പതിവ് ഫീൽ ​ഗുഡ് സിനിമയിൽ നിന്ന് മാറിയുള്ള ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് സിനിമാപ്രേക്ഷകർ കാത്തിരിക്കുന്നത്. ബോബി–സഞ്ജയ്‍യുടെ കഥയ്ക്ക് ജിസ് ജോയ് ആണ് തിരക്കഥ എഴുതിയത്. മോഹൻകുമാർ ഫാൻസിന് ശേഷം ജിസ് ജോയിയും ബോബി –സഞ്ജയ്‌യും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രം സോണി ലീവിൽ ജൂൺ 9 ന് റിലീസ് ചെയ്യും.

പ്രൊഡക്‌ഷൻ കൺട്രോളർ ജാവേദ് ചെമ്പു, കലാസംവിധാനം എം. ബാവ, പശ്ചാത്തല സംഗീതം 4 മ്യൂസിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, സ്റ്റണ്ട് രാജശേഖർ, വസ്ത്രധാരണം സ്റ്റെഫി സാവിയർ, മേക്കപ്പ് ഷാജി പുൽപ്പള്ളി, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, സൗണ്ട് ഡിസൈൻ രാജേഷ് പി.എം, ശബ്ദമിശ്രണം ജിജുമോൻ ടി. ബ്രൂസ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com