"അതൊരു യുദ്ധം തന്നെയായിരുന്നു, പക്ഷേ"; അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് സാമന്ത

ഇപ്പോഴത്തെ അവസ്ഥയിൽ ഈ രോ​ഗം തന്റെ ജീവന് ഭീഷണിയല്ലെന്നും താരം പറഞ്ഞു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പുതിയ സിനിമയായ യശോദയുടെ പ്രമോഷൻ തിരക്കുകളിലാണ് നടി സാമന്ത. ഇതിന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ തന്നെ ബാധിച്ച അപൂർവ രോഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഇനിയൊരു ചുവടു‌വയ്ക്കാൻ പറ്റില്ലെന്ന് തോന്നിയ അവസ്ഥ വരെയുണ്ടായെന്നും തിരിഞ്ഞുനോക്കുമ്പോൾ ഇത്രയും കടന്നു വന്നോ എന്ന് അദ്ഭുതം തോന്നുന്നെന്നുമാണ് സാമന്തയുടെ വാക്കുകൾ. 

സമൂഹമാധ്യമങ്ങളിലൂടെ സാമന്ത നടത്തിയ വെളിപ്പെടുത്തൽ പരാമർശിച്ച് രോ​ഗത്തെക്കുറിച്ചും എവിടുന്നാണ് ഈ കരുത്ത് നേടിയതെന്നുമായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി, ‘‘ഞാൻ ഇൻസ്റ്റഗ്രാമിൽ പറഞ്ഞതു പോലെ ചില ദിവസങ്ങൾ നല്ലതായിരിക്കും, ചില ദിവസങ്ങൾ മോശവും. ഇനിയൊരു ചുവടു കൂടി മുന്നോട്ടു വയ്ക്കാൻ എനിക്കു പറ്റില്ല എന്ന് തോന്നിയ അവസ്ഥ വരെ ഉണ്ടായി. പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും ഞാൻ കടന്നു വന്നോ എന്ന് അദ്ഭുതം തോന്നും. അതെ, ഞാൻ ഇവിടെ ഒരു യുദ്ധം ചെയ്യാനായി വന്നതാണ്‘‘, എന്നായിരുന്നു സാമന്തയുടെ വാക്കുകൾ. 

അതേസമയം തന്റെ രോ​​ഗം ജീവന് ഭീഷണിയാണെന്നടക്കം കുറെ വാർത്തകൾ വന്നെന്നും ഇതേക്കുറിച്ച് തനിക്ക് വിശദീകരിക്കണമെന്നുണ്ടെന്നും സാമന്ത പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ ഈ രോ​ഗം തന്റെ ജീവന് ഭീഷണിയല്ലെന്നാണ് സാമന്ത പറഞ്ഞത്. തീർച്ചയായും അതൊരു യുദ്ധം തന്നെയായിരുന്നു. ജീവന് ഭീഷണി ആയിട്ടില്ല. ഞാൻ മരിച്ചിട്ടില്ല, ചിരിച്ചുകൊണ്ട് താരം പറഞ്ഞു. തന്നെപ്പോലെ ജീവിതത്തിലെ പല പ്രശ്നങ്ങളോട് പൊരുതുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നും അവസാനം യുദ്ധം ജയിക്കുമെന്നും സാമന്ത കൂട്ടിച്ചേർത്തു. 

മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് സാമന്തയെ ബാധിച്ചത്. ശരീരത്തിലെ മസിലുകളെ ദുർബലപ്പെടുത്തുന്ന അസുഖമാണ് മയോസൈറ്റിസ്. തുടർന്ന് ശരീരത്തിലെ പലഭാഗങ്ങളിലും കടുത്ത വേദന അനുഭവപ്പെടും. കഠിനമായ ദിനങ്ങളെക്കുറിച്ച് അതിവൈകാരികമായ കുറിപ്പാണ് താരം പങ്കുവച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com