ഷാഹിദ് കപൂർ നായകൻ, പുതിയ സിനിമ പ്രഖ്യാപിച്ച് റോഷൻ ആൻഡ്രൂസ്

നവംബര്‍ 16നു ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കും
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

സിനിമയിൽ 17 വർഷം തികയ്ക്കുന്ന വേളയിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സിനിമയിലെ നായകൻ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ബോളിവുഡിലെ സൂപ്പർതാരം ഷാഹിദ് കപൂറാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകരേയും വെളിപ്പെടുത്തി. ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് റോഷൻ ആൻഡ്രൂസ് സന്തോഷം അറിയിച്ചത്. 

റോഷൻ ആൻഡ്രൂസിന്റെ കുറിപ്പ്

ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ ഷാഹിദ് കപൂര്‍ എന്റെ അടുത്ത സിനിമയില്‍ പ്രധാന വേഷത്തിലെത്തുമെന്ന് സന്തോഷത്തോടെ പ്രഖാപിക്കുകയാണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഹുസൈന്‍ ദലാല്‍ ആണ് സംഭാഷണം ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളായ സിദ്ധാര്‍ഥ് റോയ് കപൂര്‍ ആര്‍കെഎഫിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുക. നവംബര്‍ 16നു ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കും. 

കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ വ്യത്യസ്തമായ സിനിമകള്‍ ഒരുക്കാനാണ് ശ്രമിക്കുന്നത്. എന്റെ പ്രേക്ഷകര്‍ക്കായി പല വിഭാഗങ്ങളില്‍ ചിത്രങ്ങള്‍ എടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ സ്വയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്ക് ഹിറ്റ് സിനിമകളും ആവറേജ് സിനിമകളും പരാജയങ്ങളുമുണ്ട്. പക്ഷേ ഒരിക്കലും വ്യത്യസ്തമായ സിനികളെടുക്കുന്ന ശ്രമം അവസാനിപ്പിക്കില്ല. എന്നെ അംഗീകരിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും നന്ദി. വൈകാതെ തിരിച്ചുവരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com