'13 ‌വർഷം മുൻപ് ഞാൻ സുഹാസിനിയോട് പറഞ്ഞ ആശയം'; അഭിമാനത്തോടെ ലിസി, 80കളിലെ താരങ്ങൾക്കൊപ്പം വിദ്യാ ബാലനും

മുംബൈയിൽ വച്ചു നടന്ന കൂടിച്ചേരലിൽ ബോളിവുഡിലേയും തെന്നിന്ത്യയിലേയും നിരവധി താരങ്ങളാണ് പങ്കെടുത്തത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

80 കളിലെ താരങ്ങളുടെ ​ഗെറ്റ്ടു​ഗതറിന്റെ ചിത്രങ്ങൾ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. മുംബൈയിൽ വച്ചു നടന്ന കൂടിച്ചേരലിൽ ബോളിവുഡിലേയും തെന്നിന്ത്യയിലേയും നിരവധി താരങ്ങളാണ് പങ്കെടുത്തത്. ഇപ്പോൾ ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നടി ലിസി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 13 വർഷം മുൻപ് തനിക്കു തോന്നിയ ആശയമാണ് ഇതെന്നാണ് ലിസി പറയുന്നത്. താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ലിസി പങ്കുവച്ചു. 

പൂനം ധില്ലനും ജാക്കി ഷ്റോഫും ആതിഥ്യം അരുളിയ പരിപാടി നവംബർ 12ന് മുംബൈയിൽ വച്ചാണ് നടന്നത്. വിദ്യാ ബാലൻ, അനിൽ കപൂർ എന്നിവർ ആദ്യമായി സൗഹൃദ സം​ഗമത്തിൽ പങ്കാളികളായപ്പോൾ സ്ഥിരം സാന്നിധ്യമായിരുന്ന മോഹൻലാലും രജനീകാന്തും എത്തിയില്ല.

രേവതി, രാധിക, സുമലത, വെങ്കിടേഷ്, ശരത്കുമാര്‍, അര്‍ജുന്‍, അംബരീഷ്, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന, രാധ, നദിയ മൊയ്തു, രമ്യാകൃഷ്ണന്‍ തുടങ്ങിയ വലിയ താരനിര തന്നെ പരിപാടിയിൽ പങ്കെടുത്തു. 2009 ൽ സുഹാസിനിയും, ലിസിയും ചേർന്നാണ് ആദ്യമായി ഈ ഒത്തുചേരലിന് തുടക്കം കുറിക്കുന്നത്. ക്ലാസ് ഓഫ് 80’സ് എന്നാണ് ഒത്തുചേരലിന്റെ പേര്. 

ലിസിയുടെ കുറിപ്പ് 

എൺപതുകളിലെ സുഹൃത്തുക്കൾ നവംബർ 12ന് മുംബൈയിലാണ് കണ്ടുമുട്ടിയത്. ഇത് ഞങ്ങളുടെ 11-ാമത്തെ കൂടിച്ചേരലായിരുന്നു. ഈ വർഷത്തെ പുനഃസമാഗമത്തിന് ആതിഥേയത്വം വഹിച്ചത് നമ്മുടെ ബോളിവുഡ് സുഹൃത്തുക്കളായ പൂനം ധില്ലനും ജാക്കി ഷ്റോഫുമാണ്! ഹൃദ്യമായ ഒത്തുചേരലുകളിൽ ഒന്നായിരുന്നു ഇത്തവണത്തേത്. ടീന അംബാനി, അനിൽ കപൂർ, മീനാക്ഷി ശേഷാദ്രി, പത്മിനി കോലാപുരി, വിദ്യാ ബാലൻ എന്നിവരും ആദ്യമായി ഞങ്ങളുടെ ഭാഗമായി. കൂടിച്ചേരൽ എല്ലാവർക്കും ആനന്ദം പകരുന്നതായിരുന്നു. സുഹാസിനി മണിരത്‌നവുമായി 13 വർഷം മുമ്പ് ഞാൻ പങ്കുവച്ച ആശയമായിരുന്നു ഇത്. ഈ കാലങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ഇന്ത്യയിലെ സിനിമാ താരങ്ങളുടെ ഏറ്റവും വലിയ സ്വകാര്യ സമ്മേളനമായി അതു വളർത്തി. ഇത് ആരംഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ എല്ലാവരും വിട പറഞ്ഞു, അടുത്ത വർഷം കാണാമെന്ന ഉറപ്പോടെ. പുതിയ വേഷങ്ങളും പുതിയ വേദിയും!! കാത്തിരിക്കാൻ വയ്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com