ആമിര്‍ ഖാന്റെ മകള്‍ ഇറ വിവാഹിതയാവുന്നു, നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍

ഇറയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മാഡിയയില്‍ വൈറലാവുകയാണ്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ ഇറ ഖാന്‍ വിവാഹിതയാവുന്നു. നുപുര്‍ ശിഖാരെയാണ് വരന്‍. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ വലിയ താരനിരയാണ് പങ്കെടുത്തത്. ഇറയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മാഡിയയില്‍ വൈറലാവുകയാണ്. 

ചുവന്ന ഓഫ് ഷോള്‍ഡര്‍ ഹാര്‍ട്ട് നെക് എ ലൈന്‍ ഗൗണില്‍ അതിസുന്ദരിയായിരുന്നു ഇറ. ബ്ലാക്ക് സ്യൂട്ടായിരുന്നു നുപുറിന്റെ വേഷം. സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറായ നൂപുറുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു ഇറ. മാസങ്ങള്‍ക്ക് മുന്‍പ് ഇറ്റലിയില്‍ വച്ച് ഇറയെ നൂപുര്‍ പ്രപ്പോസ് ചെയ്തതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹനിശ്ചയത്തില്‍ പങ്കാളികളായത്. വെള്ള കുര്‍ത്തയും ധോത്തിയും അണിഞ്ഞാണ് ആമിര്‍ എത്തിയത്. ഇറയുടെ അമ്മ റീന ദത്ത ആമിറിന്റെ മുന്‍ ഭാര്യ കിരണ്‍ റാവു, അമ്മ സീനത്ത് ഹുസൈന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ ഫാത്തിമ സന ഷേഖ്, ഇമ്രാന്‍ ഖാന്‍ തുടങ്ങിയവരും എത്തി. 

ആമിര്‍ ഖാന്റെയും മുന്‍ ഭാര്യ റീന ദത്തയുടേയും മകളാണ് ഇറ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ഇറ നൂപുറിനൊപ്പമുള്ള പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കെടുക്കാറുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com