കാട്ടുകോഴി സ്വാമിയേട്ടനായി ഇർഷാദ്, ഒപ്പം അഞ്ച് സുന്ദരിമാരും; ഒമർ ലുലുവിന്റെ 'നല്ല സമയം' ട്രെയിലർ

ഒരു രാത്രിയിൽ നാലു പെൺകുട്ടികളെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്
കാട്ടുകോഴി സ്വാമിയേട്ടനായി ഇർഷാദ്, ഒപ്പം അഞ്ച് സുന്ദരിമാരും; ഒമർ ലുലുവിന്റെ 'നല്ല സമയം' ട്രെയിലർ

മർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം നല്ല സമയത്തിന്റെ ട്രെയിലർ പുറത്ത്. ഇർഷാദ് നായകനായി എത്തുന്ന ചിത്രത്തിൽ അഞ്ചു നായികമാരാണ് ഉള്ളത്. ഒരു രാത്രിയിലെ കഥയാണ് ചിത്രം പറയുന്നത്. തൃശൂരുകാരനായ സ്വാമി എന്ന കഥാപാത്രമായാണ് ഇർഷാദ് ചിത്രത്തിൽ എത്തുന്നത്. 

സ്വാമിയേട്ടൻ കാട്ടു കോഴിയാണ് എന്നാണ് ട്രെയിലറിൽ പറയുന്നത്. ഒരു രാത്രിയിൽ നാലു പെൺകുട്ടികളെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്. എ സർട്ടിഫിക്കറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം നവംബർ 25ന് തിയറ്ററുകളിൽ എത്തും. അതിനിടെ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് അവസാന സമയം കാൻസൽ ചെയ്യപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഷക്കീല മുഖ്യാതിഥിയാക്കി നടത്താനിരുന്ന പരിപാടിക്ക് കോഴിക്കോട് ഹൈലൈറ്റ് മാൾ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. 

നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രം നിർമിച്ചിരിക്കുന്നത് നവാഗതനായ കലന്തൂർ ആണ്. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പവർസ്റ്റാർ എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സിനു സിദ്ധാർഥ് ആണ് കാമറ. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com