കരൾ മാറ്റിവയ്ക്കാൻ വേണ്ടത് 60 ലക്ഷം, വിജയൻ കാരന്തൂരിന്റെ ചികിത്സക്കായി സഹായം അഭ്യർത്ഥിച്ച് അജു വർ​ഗീസ്

കഴിഞ്ഞ  അഞ്ചുവർഷമായി കരൾരോ​ഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു വിജയൻ കാരന്തൂർ
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

രൾരോ​ഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിന് സഹായം അഭ്യർത്ഥിച്ച് നടൻ അജു വർ​ഗീസ്. വിജയൻ കാരന്തൂരിന് ചികിത്സാ സഹായം തേടിക്കൊണ്ടുള്ള പോസ്റ്ററാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പോസ്റ്റിൽ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.  ദിവസങ്ങൾക്കു മുൻപാണ് തന്റെ ആരോ​ഗ്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് വിജയൻ രം​ഗത്തെത്തിയത്.

കഴിഞ്ഞ  അഞ്ചുവർഷമായി കരൾരോ​ഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു വിജയൻ കാരന്തൂർ. മൂന്നു മാസമായി രോ​ഗ്യം മൂർധന്യാവസ്ഥയിലാണ്. കരൾ മാറ്റിവയ്ക്കുകയാണ് ഏക പോംവഴി എങ്കിലും കരൾ ദാതാവിനെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഒരു ദാതാവിനെ കണ്ടെത്താൻ  സഹായിക്കുകയും, തന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ അപേക്ഷിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. 

ഇതിനകം വലിയൊരു തുക ചികിത്സയ്ക്കായി ചെലവായി. കരള്‍ മാറ്റവെക്കുന്നതിനും പരിശോധിക്കുന്നതിനും തുടര്‍ചികിത്സയ്ക്കും 60 ലക്ഷത്തോളം രൂപ ചെലവാകും. അതിനായി അദ്ദേഹത്തിന്റെ നാട്ടുകാരും രാഷ്ട്രീയനേതാക്കളുമെല്ലാം ചേര്‍ന്നാണ് വിജയന്‍ കാരന്തൂര്‍ ചികിത്സാ സഹായ കമ്മിറ്റി ആരംഭിച്ചത്.

1973-ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് വിജയൻ കാരന്തൂർ സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാൾട്ട് ആൻ്‍ഡ് പെപ്പർ, ഇയ്യോബിന്റെ പുസ്തകം, തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. നടകത്തിലും സജീവമായ വിജയൻ സംവിധായകൻ, പരിശീലകൻ തുടങ്ങിയ മേഖലകളിലും ശ്രദ്ധനേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com