സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'അപ്പൻ' റിലീസ് പ്രഖ്യാപിച്ചു. ഒ ടി ടിയിലാണ് ചിത്രം എത്തുന്നത്. ഒക്ടോബർ 28-ന് സോണി ലൈവിലാണ് റിലീസ്.
മജു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനും ആര് ജയകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്, രാധിക രാധാകൃഷ്ണന്, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലൻസിയർ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ടൈനി ഹാന്‍ഡ്സിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് അപ്പൻ നിർമിക്കുന്നത്. ശ്രീനാഥ് ഭാസി നായകനാകുന്ന 'പടച്ചോനെ ഇങ്ങള് കാത്തോളീ' ആണ് ഇവരുടേതായി ഇറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ