സംവിധാനം തെസ്നി ഖാൻ, 'ഇസ്തിരി' ഹ്രസ്വചിത്രം പുറത്ത്

തെസ്‍നി ഖാൻ തന്നെയാണ് കഥ ഒരുക്കിയത്
ഇസ്തിരി സിനിമയിൽ നിന്ന്, തെസ്നി ഖാൻ/ ഫെയ്സ്ബുക്ക്
ഇസ്തിരി സിനിമയിൽ നിന്ന്, തെസ്നി ഖാൻ/ ഫെയ്സ്ബുക്ക്

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് തെസ്നി ഖാൻ. ഇപ്പോൾ സംവിധാനത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ് താരം. തെസ്നി ആദ്യമായി സംവിധാനം ചെയ്ത ഇസ്തിരി എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. തെസ്‍നി ഖാൻ തന്നെയാണ് കഥ ഒരുക്കിയത്. 

ഒരു ചേച്ചിയുടെയും സഹോദരങ്ങളുടേയും കഥയാണ് ചിത്രം പറയുന്നത്. തന്റെ സഹോദരങ്ങൾക്കായി സ്വന്തം ജീവിതം മാറ്റിവെക്കുകയാണ് മുത്തുമണി എന്ന കഥാപാത്രം. ഇവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവമാണ് ഇസ്തിരി. ജയരാജ്, ഷിനോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. വിനായക് പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം പ്രവിരാജ് വി നായര്‍. 

സന്ധ്യ അയ്യര്‍, സ്‍നേഹ വിജയൻ, ആരോമല്‍, ബിന്ദു വാരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. സൈന മൂവീസിലൂടെ പുറത്തുവന്ന ഷോർട്ട് ഫിലിം ആരാധക ശ്രദ്ധ നേടുകയാണ്. കോസ്റ്റ്യൂം ഡിസൈനര്‍ ജിഷ പ്രസാദ്, മേക്കപ്പ് ഇര്‍ഷാദ്, കല അലോക് റവ്യ, അസിസ്റ്റന്റ് ഡയറക്ടര് രോഹിത്, സ്റ്റുഡിയോ എൻ എസ് മീഡിയ, റെക്കോഡിംഗ് ആന്റ് മിക്സിംഗ് നിഹില്‍ പി വി, സൗണ്ട് ഡിസൈൻ നിഹില്‍ പി വി, ഷിജു എം എക്സ്, പ്രോഗ്രാമിംഗ് വിഷ്‍ണു പ്രസാദ്, ചിത്രസംയോജനം ഷമീര്‍, പിആര്‍ ഒ എ എസ് ദിനേശ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com