കൊച്ചി: കന്നഡ ചിത്രം കാന്താരയിലെ വരാഹ രൂപം പാട്ടിനെതിരെ ഉയര്‍ന്ന കോപ്പിയടി ആരോപണം നിഷേധിച്ച് സിനിമയുടെ സംവിധായകനും നായകനുമായി ഋഷഭ് ഷെട്ടി. തൈക്കുടം ബ്രിഡ്ജിന്റെ പാട്ട് കോപ്പിയടിച്ചിട്ടില്ലെന്ന്
ഋഷഭ് ഷെട്ടി പറഞ്ഞു.
അജനീഷ് ലോകേഷ് സംഗീതം ഒരുക്കിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ് ആരോപണം. 2016ല്‍ തൈക്കൂടം ബ്രിഡ്ജ് പുറത്തിറക്കിയ 9 പാട്ടുകളുള്ള ആല്‍ബത്തിന്റെ ടൈറ്റില്‍ ട്രാക്കായിരുന്നു നവരസം.
കഥകളിയുടെ ഒരു റപ്രസന്റേഷനായിരുന്നു പാട്ട്. നവരസവും വരാഹ രൂപവും തമ്മില്‍ ഒഴിവാക്കാനാകാത്ത സമാനതകളാണ്. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ച് ഉത്തരവാദികള്‍ക്കെതിരെ നിയമ വഴിക്ക് നീങ്ങുമെന്നായിരുന്നു തൈക്കുടം ബ്രിഡ്ജിന്റെ വിശദീകരണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ