'ദൈവത്തിന്റെ സ്വന്തം നാട്ടിലെ കൂട്ടക്കൊല'; രൂക്ഷ വിമർശനവുമായി സാധിക വേണു​ഗോപാൽ

എത്ര അനുഭവിച്ചാലും പഠിക്കാത്ത ഭൂമിയുടെ അന്തകന്റെ പേരാണ് മനുഷ്യൻ എന്നാണ് സാധിക കുറിച്ചത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡരികിലെ മരം മുറിച്ചതിനെ തുടര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ ചത്തത് ആരെയും വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. നിരവധി പേരാണ് അധികൃതരുടെ അനാസ്ഥയെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോൾ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സാധിക വേണു​ഗോപാൽ. എത്ര അനുഭവിച്ചാലും പഠിക്കാത്ത ഭൂമിയുടെ അന്തകന്റെ പേരാണ് മനുഷ്യൻ എന്നാണ് സാധിക കുറിച്ചത്. വെട്ടി നിരത്തും മുൻപ് ജീവന്റെ കണികകൾ ഒന്നും തന്നെ ആ മരത്തിൽ വസിക്കുന്നില്ലന്ന് ഒന്ന് ഉറപ്പു വരുത്താമായിരുന്നു. അ വരും നമ്മളെപ്പോലെ തന്നെ ഈ ഭൂമിയുടെ അവകാശികളാണെന്നും സാധിക ഓർമിപ്പിച്ചു. മരം വീഴുന്നതിന്റെ വിഡിയോയ്ക്കൊപ്പമാണ് പോസ്റ്റ്. 

സാധികയുടെ പോസ്റ്റ് വായിക്കാം

അരുത് കാട്ടാളാ 
മുല്ലപെരിയാറോ,കടലോ, മലയോ, മഴയോ എന്തിനു സൂക്ഷ്മ ദൃഷ്ടിയാൽ കാണാൻ പോലും സാധ്യമാകാത്ത ഏതെങ്കിലും ഒരു രോഗ വിഷാണുവോ അറിഞ്ഞൊന്നു മനസുവച്ചാൽ തീരാനുള്ളവരാണ് നാം എന്ന ബോധ്യം പ്രളയം കൊറോണ എന്നിങ്ങനെ എത്ര അനുഭവിച്ചാലും പഠിക്കാത്ത ഭൂമിയുടെ അന്തകന്റെ പേരാണ് മനുഷ്യൻ 

വെട്ടി നിരത്തും മുൻപ് ജീവന്റെ കണികകൾ ഒന്നും തന്നെ ആ മരത്തിൽ വസിക്കുന്നില്ലന്ന് ഒന്ന് ഉറപ്പു വരുത്തായിരുന്നു
എത്രയേറെ കുടുംബങ്ങൾ ആണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായതു എത്രയേറെ അനാഥജീവനുകൾ .
ദൈവത്തിന്റെ സ്വന്തം നാട്ടിലെ കൂട്ടക്കൊല.
ഓർക്കുക! അവരും നമ്മളെപ്പോലെ തന്നെ ഈ ഭൂമിയുടെ അവകാശികൾ

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com