നടിയോട് ലൈംഗിക അഭ്യര്‍ഥന നടത്തി, കൈയില്‍ കയറിപ്പിടിച്ചു; നടന്‍ കെആര്‍കെ അറസ്റ്റില്‍

നടിയോട് ലൈംഗികാഭ്യര്‍ഥന നടത്തുകയും കൈയില്‍ കയറി പിടിക്കുകയും ചെയ്ത സംഭവത്തില്‍ കെആര്‍കെ എന്നറിയപ്പെടുന്ന കമല്‍ ആര്‍ ഖാന്‍ അറസ്റ്റില്‍
കമല്‍ ആര്‍ ഖാന്‍
കമല്‍ ആര്‍ ഖാന്‍

മുംബൈ: നടിയോട് ലൈംഗികാഭ്യര്‍ഥന നടത്തുകയും കൈയില്‍ കയറി പിടിക്കുകയും ചെയ്ത സംഭവത്തില്‍ കെആര്‍കെ എന്നറിയപ്പെടുന്ന കമല്‍ ആര്‍ ഖാന്‍ അറസ്റ്റില്‍. 2019 ജനുവരിയിലാണ് സംഭവം. നടിയുടെ പരാതിയില്‍ വേര്‍സോവ പൊലീസാണ് കെആര്‍കെയെ അറസ്റ്റ് ചെയ്ത്. 

2020ല്‍ സാമൂഹികമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട്  നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെആര്‍കെയെ മുംബൈ ബോറിവാലിയിലെ കോടതിയുടെ ട്രാന്‍സ്ഫര്‍ ഉത്തരവിലൂടെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

കമാല്‍ റഷീദ് ഖാനെ ഇന്ന് ബാന്ദ്ര കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി വെര്‍സോവ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കെആര്‍കെയ്‌ക്കെതിരെ 2021ല്‍ ഐപിസി 354 എ, 509 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു.

2020 ല്‍ അന്തരിച്ച നടന്‍ റിഷി കപൂറിനെ കുറിച്ചും ഇര്‍ഫാന്‍ ഖാനെ കുറിച്ചും ട്വിറ്ററില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയതാണ് കേസിലാണ് നേരത്തെ കോടതി റിമാന്‍ഡ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com