പേരിൽ മാറ്റം വരുത്തി സുരേഷ് ​ഗോപി 

പേരിൽ 'എസ്' എന്ന ഒരക്ഷരം കൂടി ചേർത്താണ് മാറ്റം വരുത്തിയിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ടനും മുൻ എംപിയുമായ സുരേഷ് ​ഗോപി പേരിൽ മാറ്റം വരുത്തി. സോഷ്യൽ മീഡിയ പേജുകളിൽ പേരിൽ 'എസ്' എന്ന ഒരക്ഷരം കൂടി ചേർത്താണ് മാറ്റം വരുത്തിയിരിക്കുന്നത്.  'Suresh Gopi ' എന്ന സ്പെല്ലിങ്ങിന് പകരം 'Suressh Gopi', എന്നാണ് ഇപ്പോൾ താരത്തിന്റെ ഫേയ്സ്ബുക്ക് അടക്കമുള്ള പേജുകളിൽ ഉള്ളത്. 

മുമ്പ് നടിമാരായ ലെന, റായ് ലക്ഷ്മി, റോമ തുടങ്ങിയവരും പേരിന്റെ സ്പെല്ലിങ്ങിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 

മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി ഇനി റിലീസിനെത്തുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ്. സെപ്റ്റംബർ 30നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com