ജീപ്പിന് മുകളിൽ ഒരു കൈ ഉയർത്തിപ്പിടിച്ച് ഫഹദ്, 'ഹനുമാൻ ​ഗിയർ'; ഫസ്റ്റ് ലുക്ക്

സൂധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'ഹനുമാൻ ​ഗിയർ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഫഹദ് പങ്കുവെച്ചത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

'മലയൻകുഞ്ഞി'ന് ശേഷം ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരമാണ് താരമിപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സൂധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'ഹനുമാൻ ​ഗിയർ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഫഹദ് പങ്കുവെച്ചത്. ജീപ്പിന് മുകളിൽ തിരിഞ്ഞ് നിന്ന് ഒരു കൈ പൊക്കിക്കൊണ്ട് നിൽക്കുന്ന ഫഹദാണ് പോസ്റ്ററിൽ.

ആർ ബി ചൗധരിയുടെ നിർമ്മാണ കമ്പനിയായ സൂപ്പർ ​ഗുഡ് ഫിലിംസിന്റെ 96മത് ചിത്രമായാണ് 'ഹനുമാൻ ​ഗിയർ' ഒരുങ്ങുന്നത്. ജൂലൈ 22ന് തിയറ്ററിലെത്തിയ മലയൻകുഞ്ഞ് ആണ് ഫഹദിന്റെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. ആഗസ്റ്റ് 11-ന് ചിത്രം ഒടിടിയിലുമെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com