അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രം രാം സേതുവിന്റെ ടീസര്‍ പുറത്ത്. രാം സേതു കണ്ടെത്തി രക്ഷിക്കുക എന്ന മിഷനുമായി എത്തുന്ന ആര്‍ക്കിയോളജിസ്റ്റിന്റെ റോളിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. അഭിഷേക് ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഒരു മിനിറ്റില്‍ താഴെ മാത്രമുള്ള ടീസര്‍ ഫാന്റസിയും ആക്ഷനും നിറഞ്ഞതാണ്.
രാം സേതു രക്ഷിക്കാന്‍ മൂന്നു ദിവസം മാത്രമാണുള്ളത് എന്ന അക്ഷയ് കുമാറിന്റെ ഡയലോഗിലാണ് ടീസര്‍ ആരംഭിക്കുന്നത്. ജാക്വിലിന് ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയ താരങ്ങളേയും ടീസറില്‍ കാണാം. പ്രത്യേക സ്യൂട്ട് ധരിച്ച് കടലിന്റെ ആഴത്തിലേക്ക് ഊളിയിടുകയാണ് അക്ഷയ്. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നത്. തുടര്‍പരാജയങ്ങള്‍ക്ക് ശേഷമുള്ള അക്ഷയ് കുമാറിന്റെ തിരിച്ചുവരവായിരിക്കും ചിത്രം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
തമിഴ്നാടിന്റെ തെക്കുകിഴക്കന്‍ തീരത്ത് പാമ്പന്‍ ദ്വീപിന് ഇടയിലുള്ള ചുണ്ണാമ്പു കല്ലുകളാലുള്ള ഒരു സൃഷ്ടിയാണ് രാം സേതു എന്ന രാമന്റെ പാലം. കടലിലെ അമിത ജലപ്രവാഹത്തില്‍ പവിഴപ്പുറ്റുകളാല്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടാണിതെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്. സീതയെ രാവണനില്‍ നിന്ന് രക്ഷിക്കാന്‍ രാമനും സൈന്യവും കടലിനു കുറുകെ നിര്‍മിച്ചതാണ് രാം സേതു എന്നാണ് പറയപ്പെടുന്നത്. ഈ മിത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ഒക്ടോബര്‍ 25ന് ചിത്രം തിയറ്ററുകളിലെത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ