'എനിക്കു മാത്രമായി റൂമിലേക്ക് ബിയർ കൊടുത്തുവിടും'; രഹസ്യം വെളിപ്പെടുത്തി ജയറാം

ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

റെ കാത്തിരിപ്പുകൾക്കൊടുവിൽ മണി രത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ എത്തി. വൻതാരനിരയിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ശക്തമായ വേഷത്തിൽ ജയറാമും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്. ഈ കഥാപാത്രം ചെയ്യാൻ ജയറാം ശരീരഭാരം വർധിപ്പിച്ചിരുന്നു. ഇപ്പോൾ പൊന്നിയിൻ സെൽവൻ സെറ്റിലെ ഒരു രഹസ്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. 

വയറുണ്ടാക്കാൻ തായ്ലൻഡിൽ ഷൂട്ട് നടക്കുന്ന സമയത്ത് മണിരത്നം തന്റെ മുറിയിലേക്ക് ബിയർ വരെ കൊടുത്തുവിട്ടിട്ടുണ്ടെന്നാണ് ജയറാം പറഞ്ഞത്. രു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം രഹസ്യം വെളിപ്പെടുത്തിയത്. എനിക്ക് മാത്രമായി സെറ്റിൽ ഭക്ഷണമുണ്ടായിരുന്നു. ഇന്റർവ്യൂവിൽ പറയാൻ പാടില്ലാത്തതാണ്. തായ്ലാൻഡിൽ ഷൂട്ടിങ് നടക്കുമ്പോൾ എനിക്ക് മാത്രമായി റൂമിലേക്ക് ബീയർ കൊടുത്തുവിടും. ഷൂട്ടിങ് കഴിയുന്നതുവരെ എന്റെ മുഖത്ത് നോക്കാതെ വയറിലേക്കാണ് അദ്ദേഹം നോക്കിക്കൊണ്ടിരുന്നത്.- ജയറാം പറഞ്ഞു. 

അല്ലു അർജുൻ ചിത്രം അല വൈകുണ്ഠപുമുലു എന്ന ചിത്രത്തിനു വേണ്ടി ശരീരഭാരം കുറഞ്ഞിരിക്കുന്ന സമയത്താണ് മണിരത്നം തന്നെ സമീപിക്കുന്നത് എന്നാണ് ജയറാം പറയുന്നത്. അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിൽ അല്ലു അർജുന്റെ അച്ഛനായി അഭിനയിക്കുന്ന അവസരത്തിൽ സിക്സ് പാക്കൊക്കെ ആക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനേക്കുറിച്ച് അല്ലു അർജുനോട് പറയുകയും ചെയ്തിരുന്നു. മൂന്നു മാസത്തെ ഷൂട്ടിങ് കൊണ്ട് ശരീരഭാരം കുറഞ്ഞിരുന്നു. അങ്ങനെയിരിക്കേയാണ് മണി സാർ വിളിച്ചിട്ട് കഥാപാത്രത്തേക്കുറിച്ച് പറഞ്ഞത്. രണ്ടു വർഷത്തേക്ക് കുടുമി മാത്രമേ തലയിലുണ്ടാവൂ, വയർ ഉണ്ടാക്കണം എന്നു പറഞ്ഞു. ഇപ്പോഴാണ് ശരീരം ഇങ്ങനെയാക്കിയെടുത്തത് എന്നാണ് അപ്പോൾ തോന്നിയത്. പക്ഷേ, ഇതുപോലൊരു കഥാപാത്രം ഇനി കിട്ടില്ലല്ലോ. അതോടെ ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ജയറാം കൂട്ടിച്ചേർത്തു. 

കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കി ഒരുക്കിയ ചിത്രം പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പറയുന്നത്. രാജ രാജ ചോളനായി ജയം രവിയാണ് എത്തുന്നത്. ആദിത്യ കരികാലനായി എത്തുന്നത് വിക്രമാണ്. വന്തിയ തേവനായി കാർത്തിയും, നന്ദിനി രാജകുമാരിയായി ഐശ്വര്യ റായിയും, കുന്ദവൈ രാഞ്ജിയായി തൃഷയും എത്തുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com