തിയറ്ററിൽ ആവേശം നിറയ്ക്കാൻ മോഹൻലാൽ എത്തുന്നു, 'ആറാട്ട്' റിലീസ് തിയതി പ്രഖ്യാപിച്ചു

രണ്ടു വർഷത്തിന് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ മാസം 18നാണ് ചിത്രം എത്തുന്നത്. മോഹൻലാൽ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയ്നറാണ്. രണ്ടു വർഷത്തിന് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അതിനാൽ ആരാധകരുടെ പ്രതീക്ഷയും ഏറെയാണ്. 

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു, വൻ സ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ഇതിനോടകം നാൽപത് ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്.  കഴിഞ്ഞ വർഷം ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു. 

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

ബി​ഗ് ബ്രദറിന് ശേഷം തിയറ്ററിലെത്തുന്ന മോഹൻലാൽ ചിത്രം

ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ‘രാജാവിന്റെ മകനി’ലെ ‘‘മൈ ഫോൺ നമ്പർ ഈസ് 2255’’ എന്ന ഡയലോഗ് ഓർമിപ്പിക്കും വിധം കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്.കഴിഞ്ഞ വർഷം ആദ്യം റിലീസ് ചെയ്ത ബിഗ് ബ്രദറിനു ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com