ചിരഞ്ജീവിക്ക് കോവിഡ്, വീട്ടില്‍ നിരീക്ഷണത്തില്‍

By സമകാലിക മലയാളം ഡെസ്ക്  |   Published: 26th January 2022 02:07 PM  |  

Last Updated: 26th January 2022 02:20 PM  |   A+A-   |  

chiranjeevi covid positive

ചിരഞ്ജീവി/ ഫയൽ ചിത്രം

 

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് കോവിഡ് ബാധിച്ച വിവരം ആരാധകരെ അറിയിച്ചത്. ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താരം വ്യക്തമാക്കി. 

ചിരഞ്ജീവിയുടെ കുറിപ്പ്

പ്രിയപ്പെട്ടവരെ, എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടും ഇന്നലെ രാത്രി ഞാന്‍ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനിലാണ്. കഴിഞ്ഞ കുറച്ചു ദിവസമായി ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരേയും വൈകാതെ കാണാനായി കാത്തിരിക്കുന്നു- ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. 

നവംബറിലും പോസിറ്റീവായി പക്ഷേ...

കഴിഞ്ഞ വര്‍ഷം നവംബറില്‍ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി താരം ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ മൂന്നു ദിവസത്തിന് ശേഷം പരിശോധന കിറ്റിലുണ്ടായ പിഴവു കാരണമാണ് കോവിഡ് പോസിറ്റീവ് കാണിച്ചത് എന്ന് വ്യക്തമാക്കി താരം രംഗത്തെത്തി. തെലുങ്ക് സിനിമ മേഖലയിലെ നിരവധി പേര്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്.