'സാമന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടത്, മകന് വിഷമമായിരുന്നു'; നാ​ഗാർജുന

2021 ൽ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമായിരിക്കാം അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

നാലു വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് സാമന്തയും നാ​ഗചൈതന്യയും വേരി‍പിരിയൽ പ്രഖ്യാപിച്ചത്. തെന്നിന്ത്യയിലെ ഇഷ്ടജോഡികളുടെ വേർപിരിയൽ കുറച്ചൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്. വിവാഹമോചനത്തിനുള്ള കാരണം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണ് എന്ന് പറയുകയാണ് നാ​ഗചൈതന്യയുടെ അച്ഛനും നടനുമായ നാ​ഗാർജുന. 

ന്യൂ ഇയർ ഒന്നിച്ച് ആഘോഷിച്ചു, പ്രശ്നങ്ങൾ തുടങ്ങിയത് അതിനുശേഷം

സാമന്തയുടെ തീരുമാനത്തോടൊപ്പം നിൽക്കുകയാണ് നാ​ഗചൈതന്യ ചെയ്തതെന്നും തന്നെക്കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചും ഓർത്തു വിഷമമുണ്ടായിരുന്നു എന്നും നാ​ഗാർജുന പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

''നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാൽ അദ്ദേഹത്തിന് എന്നെക്കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു. നാല് വർഷം ഒരുമിച്ച് ജീവിച്ചവരാണവർ. നല്ല അടുപ്പമായിരുന്നു. 2021 ൽ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമായിരിക്കാം അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല''- നാഗാർജുന പറഞ്ഞു.

നാലു വർഷത്തെ ദാമ്പത്യം

അടുത്തിടെ നാ​ഗചൈതന്യ വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ആ സമയത്ത് തങ്ങൾ രണ്ടുപേരുടെ നല്ലതിനും വേണ്ടിയെടുത്ത ഏറ്റവും മികച്ച പരിഹാരമായിരുന്നു വിവാഹമോചനമെന്നാണ് താരം പറഞ്ഞത്. ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യവും വിവാഹമോചനം സ്ഥിരീകരിക്കുന്നത്. നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍. 2018 ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com