സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് മുഖ്യമന്ത്രി 

മനുഷ്യനും നായയും തമ്മിലുള്ള ബന്ധം ഇതിവൃത്തമാക്കിയാണ് രക്ഷിത് ഷെട്ടിയുടെ ചാർളി 777 അണിയിച്ചൊരുക്കിയിട്ടുള്ളത്
സിനിമ കണ്ട ബൊമ്മെ കരയുന്നു
സിനിമ കണ്ട ബൊമ്മെ കരയുന്നു

ബംഗലൂരു: സിനിമ കണ്ട കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത ചാർളി 777 എന്ന സിനിമ കണ്ടപ്പോഴാണ് മുഖ്യമന്ത്രി വികാരം അടക്കാനാകാതെ കരഞ്ഞത്. മനുഷ്യനും നായയും തമ്മിലുള്ള ബന്ധം ഇതിവൃത്തമാക്കിയാണ് രക്ഷിത് ഷെട്ടിയുടെ ചാർളി 777 അണിയിച്ചൊരുക്കിയിട്ടുള്ളത്. 

സിനിമയില്‍ മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ബന്ധം വളരെ വികാരപരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒരു വ്യാജമില്ലാതെ സ്‌നേഹിക്കുന്ന ജീവിയാണ് നായ. ശുദ്ധമായ സ്‌നേഹമാണ് നായയുടേത്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അനുമോദിച്ച മുഖ്യമന്ത്രി, ചിത്രം എല്ലാവരും കാണമെന്നും നിര്‍ദേശിച്ചു. 

മുഖ്യമന്ത്രി ബൊമ്മെ നായസ്‌നേഹിയാണ്. ഇദ്ദേഹത്തിന്റെ വളര്‍ത്തുനായ കഴിഞ്ഞവര്‍ഷമാണ് ചത്തുപോയത്. വളര്‍ത്തുനായ ചത്തപ്പോള്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ബൊമ്മെയുടെ ചിത്രവും, അന്ത്യ ചുംബനം നല്‍കുന്ന ചിത്രവും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

കന്നഡ, തെലുഗു, തമിഴ്, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്. ജൂണ്‍ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. രക്ഷിത് ഷെട്ടി, സംഗീത ശ്രിംഗേരി, ഡാനിഷ് സേത്ത്, ബോബി സിംഹ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. കെ കിരണ്‍രാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com