'അടല്‍';വാജ്‌പെയിയുടെ ജീവിതവും സിനിമയാകുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2022 04:59 PM  |  

Last Updated: 28th June 2022 04:59 PM  |   A+A-   |  

vajpey

അടല്‍ സിനിമ പോസ്റ്റര്‍, വാജ്‌പെയ്‌

 

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ ജീവിതം സിനിമയാകുന്നു.  സംവിധായകരായ വിനോദ് ഭനുശാലിയും സന്ദീപ് സിങും ചേര്‍ന്നാണ് 'അടല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത്. 

ഉല്ലേഖ് എന്‍പി രചിച്ച 'ദി അണ്‍ ടോള്‍ഡ് വാജ്‌പെയ്: പൊളിറ്റീഷ്യന്‍ ആന്റ് പാരഡോക്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്. 

ഭാനുശാലി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. താന്‍ വാജ്‌പെയുടെ ജീവിതത്തിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം രാജ്യത്തിന് നല്‍കിയ മഹത്തരമായ സംഭവനകള്‍ വെള്ളിത്തിരയിലെത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വിനോദ് ഭാനുശാലി പറഞ്ഞു. 

ഇതുവരെയും പുറത്തുവരാത്ത കഥകള്‍ പറയാന്‍ സിനിമ മികച്ച മാധ്യമമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം മാത്രമല്ല. സാഹിത്യ ജീവിതവും സിനിമയില്‍ അടയാളപ്പെടുത്തും. പ്രതിപക്ഷത്തിന് പോലും പ്രിയങ്കരനും ഇന്ത്യയിലെ ഏറ്റവും പുരോഗമന ചിന്താഗതിക്കാരനായ പ്രധാനമന്ത്രിയായിരുന്നു വാജ്‌പെയ് എന്ന് സന്ദീപ് സിങ് പറഞ്ഞു. ആരാണ് വാജ്‌പെയുടെ റോളില്‍ എത്തുക എന്ന് തീരുമാനിച്ചിട്ടില്ല. 2023ല്‍ ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററുകളില്‍ എത്തിക്കാനാണ് നീക്കം. 

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയായിരുന്നു. സംഘപരിവാര്‍ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറുടെ ജീവിതകഥയും ബോളിവുഡ്  സിനിമായുകുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കാം 'ഐ ലവ് നമോ'; ഫെയ്‌സ്ബുക്കില്‍ 'മോദി ഭക്തന്‍', നിരവധി ഭീകര പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍, അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ച് 'ഡ്രോണ്‍ ഓപ്പറേഷന്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ