"ഒരിക്കലും പറയാത്ത ഏറ്റവും മഹത്തായ പ്രണയകഥ!"; വാപ്പിച്ചിക്കും ഉമ്മിച്ചിക്കും ആശംസകൾ നേർന്ന് ദുൽഖർ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 08:37 PM  |  

Last Updated: 06th May 2022 08:37 PM  |   A+A-   |  

mammootty_dulquer

ചിത്രം : ഫേസ്ബുക്ക്

 

43-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഇപ്പോഴിതാ വാപ്പിച്ചിക്കും ഉമ്മിച്ചിക്കും ആശംസകൾ നേർന്നിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. 

"ഒരിക്കലും പറയാത്ത ഏറ്റവും മഹത്തായ പ്രണയകഥ! ഈ ക്യൂട്ടീസിന് ഏറ്റവും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു", എന്നാണ് ഇരുവരുടെയും പഴയകാല ചിത്രത്തിനൊപ്പം ദുൽഖർ കുറിച്ചത്. 

1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്. മമ്മൂട്ടിക്കും സുല്‍ഫത്തിനും രണ്ട് മക്കളാണ്. മൂത്തത് മകള്‍ സുറുമിയും രണ്ടാമത്തെ മകൻ ദുല്‍ഖര്‍ സല്‍മാനും.

ഈ വാര്‍ത്ത കൂടി വായിക്കൂ

കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിനെത്തി മമ്മൂട്ടി, ഒപ്പം യൂസഫലിയും; ചിത്രം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ