നിമിഷയും പൂർണിമയും കനിയും അവസാന റൗണ്ടിൽ, ഒടുവിൽ രേവതി; ‘ഭൂതകാലം’ വീണ്ടും വിളിച്ചുവരുത്തിയത് വഴിത്തിരിവായി 

‘ഭൂതകാലം’ അന്തിമ ജൂറി വീണ്ടും വിളിച്ചുവരുത്തിയതാണ് രേവതിക്ക് വഴിത്തിരിവായത്
നിമിഷ, രേവതി, പൂർണിമ/ചിത്രം: ഫേയ്സ്ബുക്ക്
നിമിഷ, രേവതി, പൂർണിമ/ചിത്രം: ഫേയ്സ്ബുക്ക്



കാമറയ്ക്ക് മുന്നിലെത്തിയിട്ട് നാല് പതിറ്റാണ്ടുകാലം പിന്നിട്ടപ്പോഴാണ് നടി രേവതിയെ തേടി കന്നി സംസ്ഥാന അവാർഡ് എത്തിയത്. 1988ലും 1991ലും മികച്ച നടിക്കുള്ള അന്തിമ പുരസ്കാര പട്ടികയിൽ ഇടം നേടിയെങ്കിലും 'ഭൂതകാല'ത്തിലൂടെയാണ് ആ കാത്തിരിപ്പ് അവസാനിച്ചത്. പ്രാഥമിക റൗണ്ടിൽ തഴയപ്പെട്ട ‘ഭൂതകാലം’ അന്തിമ ജൂറി വീണ്ടും വിളിച്ചുവരുത്തിയതാണ് രേവതിക്ക് വഴിത്തിരിവായത്. ഇതാണ് രേവതിയെ മികച്ച നടിക്കുള്ള അവാർഡിന് അർഹയാക്കിയത്. 

മികച്ച നടിക്കുള്ള അവാർഡിന്റെ അവസാന റൗണ്ടിൽ നിമിഷ സജയൻ (നായാട്ട്), പൂർണിമ ഇന്ദ്രജിത്ത് (ഹാർബർ), കനി കുസൃതി (നിഷിദ്ധോ) എന്നിവർ എത്തിയിരുന്നു. ഒടുവിൽ, രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിന് രേവതി മികച്ച നടിയായി. 

‘ഭൂതകാല’ത്തിനു പുറമേ പ്രാഥമിക ജൂറി തഴഞ്ഞ ‘അന്തരം’ എന്ന ചിത്രവും അന്തിമ ജൂറി വിളിച്ചു വരുത്തിയിരുന്നു. ട്രാൻസ്ജൻ‍‍ഡർ വിഭാഗത്തിനുള്ള അവാർഡ് ഈ ചിത്രത്തിനാണു കിട്ടിയത്. മത്സരിച്ച 142 സിനിമകളിൽ 31 എണ്ണമാണ് അന്തിമ ജൂറിയുടെ മുന്നിലെത്തിയത്. ഇതിൽ രണ്ടെണ്ണം ജൂറി വിളിച്ചു വരുത്തിയതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com