ഓസ്കർ ജേതാവ് നടി ലൂയിസ് ഫ്ലെച്ചർ അന്തരിച്ചു 

മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ബാഫ്റ്റ പുരസ്കാരം, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്
ലൂയിസ് ഫ്ലെച്ചർ/ ചിത്രം: എഎഫ്പി
ലൂയിസ് ഫ്ലെച്ചർ/ ചിത്രം: എഎഫ്പി

സ്കർ ജേതാവ് നടി ലൂയിസ് ഫ്ലെച്ചർ അന്തരിച്ചു. 88 വയസ്സായിരുന്നു. ഫ്രാൻസിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 1975-ൽ പുറത്തിറങ്ങിയ '‌വൺ ഫ്ല്യൂ ഓവർ ദി കുക്കൂസ് നെസ്റ്റ്' എന്ന ചിത്രത്തിലെ നെഴ്‌സ് റാച്ചഡ് എന്ന കഥാപാത്രം അവതരിപ്പിച്ചാണ് മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ബാഫ്റ്റ പുരസ്കാരം, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടിയത്. 

കുടുംബാംഗങ്ങളാണ് നടിയുടെ വിയോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എക്സോർസിസ്റ്റ് II: ദ ഹെറട്ടിക്ക് (1977), ബ്രയിൻസ്റ്റോം (1983), ഫയർസ്റ്റാർട്ടർ (1984), ഫ്ലവേഴ്സ് ഇൻ ദി ആറ്റിക്ക് (1987), 2 ഡേയ്സ് ഇൻ ദി വാലി (1996), ക്രൂ വൽ ഇന്റൻഷൻസ് (1999) എന്നിവയാണ് ലൂയിസ് ഫ്ലെച്ചറിന്റെ മറ്റു പ്രധാന സിനിമകൾ. ഔഡ്രേ ഹെപ്ബേൺ, ലിസ മിന്നെല്ലി എന്നിവർക്കുശേഷം ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡ്, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടുന്ന മൂന്നാമത്തെ നടിയാണ് ലൂയിസ് ഫ്ലെച്ചർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com