സംവിധായകന്‍ എസ് വി രമണന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 08:45 AM  |  

Last Updated: 27th September 2022 08:45 AM  |   A+A-   |  

ramanan

എസ് വി രമണന്‍/ ട്വിറ്റര്‍ ചിത്രം

 

ചെന്നൈ: സിനിമാ സംവിധായകന്‍ എസ് വി രമണന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മുന്‍കാല ചലച്ചിത്ര സംവിധായകന്‍ കെ സുബ്രഹ്മണ്യന്റെ മകനാണ്. ഇപ്പോഴത്തെ സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ രമണന്റെ കൊച്ചുമകനാണ്. 

1983 ല്‍ സുഹാസിനിയും വൈ ജി മഹേന്ദ്രനും മുഖ്യവേഷത്തില്‍ അഭിനയിച്ച ഉറവുകള്‍ മാറലാം എന്ന സിനിമ എസ് വി രമണന്‍ സംവിധാനം ചെയ്തു. ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ ചിത്രത്തില്‍ അതിഥി താരങ്ങളായിരുന്നു. 

ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചതും രമണനാണ്. മാന്യം, ദുരൈബാബു എന്നി സിനിമകളും രമണന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ടെലിവിഷനും വേണ്ടിയും നിരവധി പരിപാടികള്‍ രമണന്‍ സംവിധാനം ചെയ്തു.  

ദൂരദര്‍ശന്‍ ആരംഭിച്ച കാലത്ത് ദക്ഷിണേന്ത്യയിലെ പരസ്യചിത്ര നിര്‍മ്മാണം നിയന്ത്രിച്ചിരുന്നത് രമണന്റെ ജയശ്രീ പിക്‌ചേഴ്‌സ് ആയിരുന്നു. അക്കാലത്തെ എല്ലാ പ്രമുഖ ബാന്‍ഡുകള്‍ക്കു വേണ്ടിയും പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, ശബ്ദം കൊടുക്കുകയും ചെയ്തിട്ടുണ്ട്. 

സംഗീതജ്ഞയും സംഗീത സംവിധായികയുമായ മീനാക്ഷിയാണ് അമമ്. നര്‍ത്തകി പത്മ സുബ്രഹ്മണ്യം, സംവിധായകന്‍ എസ് കൃഷ്ണസ്വാമി എന്നിവര്‍ സഹോദരങ്ങളാണ്.  എസ് വി  രമണന്റെ മകളും നര്‍ത്തകിയുമായ ലക്ഷ്മിയുടെ മകനാണ് ഇപ്പോഴത്തെ പ്രശസ്ത സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കെയ ധവാനായി ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റം; ഹാർട്ട് ഓഫ് സ്റ്റോൺ വിഡിയോ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ