കുളിക്കാൻ‌ എന്നും 25 ലിറ്റർ പാൽ, കിടക്കാൻ റോസാപ്പൂവും; ഗ്യാങ്‌സ് ഓഫ് വാസേപുരിൽ നിന്ന് ഒഴിവാക്കിയെന്ന് രവി കിഷൻ

ദിവസവും കുളിക്കാനായി 25 ലിറ്റര്‍ പാല്‍ ചോദിച്ചതിന്റെ പേരില്‍ തന്നെ ബോളിവുഡ് ചിത്രം ഗ്യാങ് ഓഫ് വാസേപൂരില്‍ നിന്ന് ഒഴിവാക്കി എന്നാണ് താരം പറയുന്നത്
​ഗ്യാങ് ഓഫ് വാസിപുർ പോസ്റ്റർ, രവി കിഷൻ/ ഫെയ്സ്ബുക്ക്
​ഗ്യാങ് ഓഫ് വാസിപുർ പോസ്റ്റർ, രവി കിഷൻ/ ഫെയ്സ്ബുക്ക്

ടന്‍ രാഷ്ട്രീയക്കാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് രവി കിഷന്‍. ഭോജ്പൂരി സിനിമയിലെ സൂപ്പസ്റ്റാറായിരുന്നു താരം. എന്നാല്‍ ഭോജ്പൂരി സിനിമയില്‍ വലിയ താരമായതോടെ താന്‍ അഹങ്കാരിയായെന്ന് പറയുകയാണ് രവി കിഷന്‍. ദിവസവും കുളിക്കാനായി 25 ലിറ്റര്‍ പാല്‍ ചോദിച്ചതിന്റെ പേരില്‍ തന്നെ ബോളിവുഡ് ചിത്രം ഗ്യാങ് ഓഫ് വാസേപൂരില്‍ നിന്ന് ഒഴിവാക്കി എന്നാണ് താരം പറയുന്നത്. ആപ് കി അദാലത്ത് ടെലിവിഷന്‍ ഷോയിലായിരുന്നു രവി കിഷന്‍ ഇക്കാര്യം പറഞ്ഞത്.

രവി കിഷന്റെ കൂടെ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ഒരു നിര്‍മാതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഷോ അവതാരകനായ രജത് ശര്‍മ പറഞ്ഞപ്പോള്‍ താരം ഇക്കാര്യം സമ്മതിക്കുകയായിരുന്നു. അത് സത്യമാണ്. ഞാന്‍ പാലില്‍ കുളിക്കുകയും റോസാപ്പൂ ഇതളുകളില്‍ കിടന്നുറങ്ങുകയും ചെയ്തിരുന്നു. ഞാന്‍ സ്വയം കരുതിയിരുന്നത് ഞാന്‍ വലിയ താരമാണ് എന്നായിരുന്നു. ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും കരുതി. ആളുകള്‍ അല്‍പാച്ചിനോയുടേയും റോബര്‍ട്ട് ഡിനീറോയുടേയും ചിത്രങ്ങള്‍ കാണിച്ചുതന്ന് ഇതുപോലെ പെരുമാറാൻ പറയുമായിരുന്നു. അഞ്ഞൂറ് തവണയെങ്കിലും ഗോഡ്ഫാദര്‍ കാണിച്ചുതന്നിട്ടുണ്ട്. പക്ഷേ, താനൊരു ദേശി നടനായതുകൊണ്ട് ഇതുപോലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു. പാലില്‍ കുളിക്കുകയാണെങ്കില്‍ ജനങ്ങള്‍ അതിനേക്കുറിച്ച് സംസാരിക്കുമെന്ന് കരുതി.- രവി കിഷൻ പറഞ്ഞു. 

എല്ലാദിവസവും എനിക്കു വേണ്ടി 25 ലിറ്റർ പാൽ സംഘടിപ്പിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ​ഗ്യാങ് ഓഫ് വാസിപൂരിൽ നിന്ന് എന്നെ ഒഴിവാക്കിയത്. ഈ ആവശ്യങ്ങൾ എന്നെയും ബുദ്ധിമുട്ടിച്ചു. ഇപ്പോൾ ഞാൻ അത്തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിക്കാറില്ല. ഒന്നുമില്ലായ്മയില്‍നിന്നു വന്ന് പെട്ടെന്ന് പണവും പ്രശസ്തിയും കൈവരുമ്പോള്‍ നിങ്ങളുടെ മനസ് പിടിവിട്ടുപോവും. മുംബൈ പോലൊരു നഗരം ആരെയും ഭ്രാന്തരാക്കും. തനിക്ക് മനസിന്റെ നിയന്ത്രണം നഷ്ടമായി.- രവി കിഷൻ കൂട്ടിച്ചേർത്തു. ബി​ഗ് ബോസിൽ പോയതാണ് തന്റെ സ്വഭാവം സാധാരണ പോലെയാവാൻ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com