'പൊരിച്ച മീൻ വിവാദം മാതാപിതാക്കളെ വേദനിപ്പിച്ചു, അമ്മയെ കുറ്റപ്പെടുത്തിയല്ല അന്ന് സംസാരിച്ചത്'; റിമ കല്ലിങ്കൽ

'ജീവിതത്തിൽ ഞാനെന്തെങ്കിലും വ്യത്യസ്തമായി ചെയ്തതിട്ടുണ്ടെങ്കിൽ അതിന് കാരണം അവരാണ്'
'പൊരിച്ച മീൻ വിവാദം മാതാപിതാക്കളെ വേദനിപ്പിച്ചു, അമ്മയെ കുറ്റപ്പെടുത്തിയല്ല അന്ന് സംസാരിച്ചത്'; റിമ കല്ലിങ്കൽ

ക്തമായ നിലപാടുകളിലൂടെ വാർത്തയിൽ നിറയാറുള്ള താരമാണ് റിമ കല്ലിങ്കൽ. വീട്ടിൽ തനിക്ക് നേരിട്ട വിവേചനത്തേക്കുറിച്ച് പറയാൻ പൊരിച്ച മീനിനെ കൂട്ടുപിടിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. താരത്തെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ പൊരിച്ചമീൻ വിവാദം തന്റെ മാതാപിതാക്കളെ വേദനിപ്പിച്ചെന്ന് പറഞ്ഞിരിക്കുകയാണ് റിമ. 

ഈ സമൂഹത്തിൽ തന്നെ വളർന്നവരാണ് എൻറെ അച്ഛനും അമ്മയും. അവർ വേറെവിടെ നിന്നും പൊട്ടിവീണതൊന്നും അല്ലല്ലോ. പക്ഷേ അതിന്റെ ഉള്ളിൽ നിന്നുകൊണ്ട് അവർക്ക് മാറ്റാൻ പറ്റുന്നതെല്ലാം മാറ്റിയിട്ടുമുണ്ട്. അങ്ങനെയാണ് എന്നെ അവർ വളർത്തിയത്. ജീവിതത്തിൽ ഞാനെന്തെങ്കിലും വ്യത്യസ്തമായി ചെയ്തതിട്ടുണ്ടെങ്കിൽ അതിന് കാരണം അവരാണ്. പൊരിച്ചമീൻ പ്രയോ​ഗവുമായി ബന്ധപ്പെട്ട വിവാദം മാതാപിതാക്കളെ വേദനിപ്പിച്ചു. അമ്മയെ കുറ്റപ്പെടുത്തിയല്ല സംസാരിച്ചതെന്ന് ആ വേദിയിൽത്തന്നെ ഞാൻ പറഞ്ഞിരുന്നു. സ്വന്തം ജീവിതത്തിൽ അങ്ങനെയൊരു ഘട്ടം വന്നാൽ സംസാരിക്കാനാവാത്തവർക്കുവേണ്ടിയാണ് ഞാൻ സംസാരിച്ചത്.- ധന്യാ വർമയുമായി നടത്തിയ അഭിമുഖത്തിൽ റിമ കല്ലിങ്കൽ പറഞ്ഞു. 

നാല് പേർ ഇരിക്കുന്ന ഒരു ടേബിളിൽ മൂന്ന് ഫിഷ് ഫ്രൈ മാത്രമാണ് ഉള്ളതെങ്കിൽ അത് പങ്കുവെച്ച് നാല് പേരും കഴിക്കണമെന്ന ചിന്ത എന്നിലേക്ക് തന്നത് മാതാപിതാക്കൾ തന്നെയാണെന്നും താരം കൂട്ടിച്ചേർത്തു. തുടർച്ചയായി ഫിഷ് ഫ്രൈ കിട്ടാത്ത അവസ്ഥ എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാൻ അതിനോട് പൊരുത്തപ്പെട്ട് പോകുമായിരുന്നു. എനിക്ക് കിട്ടില്ലല്ലോ എന്നേ ഞാൻ വിചാരിക്കുകയുള്ളു. എന്നാൽ എന്റെ വീട് അങ്ങനെയല്ലായിരുന്നു. അത് ചെയ്യുന്നത് തെറ്റാണ് എന്ന് പറയാനുള്ള ഒരിടം സ്വന്തം വീട്ടിലുണ്ടായിരുന്നു.- റിമ പറഞ്ഞു. 

അന്ന് താൻ എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെയാണ് എല്ലാവരും ട്രോൾ ചെയ്തത്. ആ ഫിഷ് ഫ്രൈയുടെ പ്ലേറ്റിൽ നാലെണ്ണം ഉണ്ടെങ്കിൽ പോലും അതും കൂടി അമ്മ തനിക്ക് തരുമായിരുക്കും. പക്ഷെ അപ്പോഴും അമ്മ അവിടെ കഴിക്കാതിരിക്കുകയാണ്. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്. അവർക്കും കൂടി വേണ്ടിയാണ് അവിടെ സംസാരിക്കുന്നതെന്ന് താൻ പറഞ്ഞിരുന്നു. ആളുകൾക്ക് അതൊന്നും കേൾക്കേണ്ട കാര്യമില്ല. അവർക്ക് ട്രോൾ ചെയ്യാൻ എന്തെങ്കിലും കിട്ടിയാൽ മതിയല്ലോ.- റിമ കല്ലിങ്കൽ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com