'മധുവിനെക്കുറിച്ചറിയാൻ അട്ടപ്പാടിയിൽ പോയി, അന്ന് ഒരുപാട് സങ്കടം തോന്നി'; വിഡിയോയുമായി ശരത് അപ്പാനി

ഇനി നമ്മുടെ നാട്ടിൽ മധുമാർ ഉണ്ടാകരുതെന്നും അതിനെല്ലാവരും മനസ്സുവിചാരിക്കണമെന്നും ശരത് പറഞ്ഞു
മധുവായി അപ്പാനി ശരത്ത്, അപ്പാനി ശരത്ത്/ ചിത്രം; ഫെയ്സ്ബുക്ക്
മധുവായി അപ്പാനി ശരത്ത്, അപ്പാനി ശരത്ത്/ ചിത്രം; ഫെയ്സ്ബുക്ക്

ട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിനും കുടുംബത്തിനും നീതി ലഭിക്കുവാന്‍ കാരണമായവർക്ക് നന്ദി പറഞ്ഞ് നടൻ ശരത് അപ്പാനി. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം നന്ദി അറിയിച്ചത്. മധുവിന്റെ മരണശേഷം തനിക്ക് ആ കഥാപാത്രമായി സിനിമയിൽ അഭിനയിക്കാൻ സാധിച്ചു. ഈ കഥാപാത്രത്തെ മനസ്സിലാക്കാൻ അട്ടപ്പാടിയിൽപോയപ്പോള്‍ ഒരുപാട് സങ്കടം തോന്നിയിരുന്നു എന്നാണ് ശരത് പറയുന്നത്. 

ഇനി നമ്മുടെ നാട്ടിൽ മധുമാർ ഉണ്ടാകരുതെന്നും അതിനെല്ലാവരും മനസ്സുവിചാരിക്കണമെന്നും ശരത് പറഞ്ഞു. ധുവിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങിയ ആദിവാസി ദ് ബ്ലാക്ക് ഡെത്ത് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചത് ശരത് അപ്പാനിയായിരുന്നു. മധുകേസിൽ കുറ്റക്കാർക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. 

അപ്പാനി ശരത്തിന്റെ വാക്കുകൾ

ഒരുപാട് മനസ് നിറഞ്ഞുള്ള വിഡിയോ ആണ് ഇത്. അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിനും സ്നേഹിക്കുന്നവർക്കുമെല്ലാം നീതി ലഭിച്ചിരിക്കുകയാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണ്. ജീവിച്ചിരുന്ന സമയത്ത് കാണാൻ കഴിയാതിരുന്ന കഥാപാത്രമാണ് മധു, അദ്ദേഹത്തിന്റെ മരണശേഷം എനിക്ക് ആ കഥാപാത്രമായി സിനിമയിൽ അഭിനയിക്കാൻ സാധിച്ചു. ഈ കഥാപാത്രത്തെ മനസ്സിലാക്കാൻ അട്ടപ്പാടിയിൽപോവുകയും കുറേ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തപ്പോൾ ഒരുപാട് സങ്കടം തോന്നുന്ന നിമിഷങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതിനൊക്കെ മാറ്റം കിട്ടി ഇന്ന് മധുവിനെ സ്നേഹിച്ച എല്ലാവരും സന്തോഷത്തിലാണ്, അദ്ദേഹത്തിന് നീതി ലഭിച്ചു. ഇനി നമ്മുടെ നാട്ടിൽ മറ്റൊരു മധു ഉണ്ടാകരുത്. അതിനെല്ലാവരും മനസ്സുവിചാരിക്കണം. ലോകത്തിൽ ഏറ്റവും വലിയ വേദന എന്നു പറയുന്നത് വിശപ്പ് തന്നെയാണ്. അത് അനുഭവിച്ചവർക്കേ മനസിലാകൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com