"ശരീരം തളർച്ച കാണിക്കുമ്പോൾ അവഗണിക്കരുത്": ആശുപത്രി ചിത്രങ്ങൾ പങ്കുവച്ച് ഖുശ്ബു 

കടുത്ത പനിയെ തുടർന്നാണ് ഖുശ്ബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ഹൈദരാബാദ്: നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ ആശുപത്രിയിൽ‌. കടുത്ത പനിയെ തുടർന്നാണ് ഖുശ്ബുവിനെ ഇന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളടക്കം പങ്കുവച്ച് ഖുശ്ബു തന്നെയാണ് ട്വിറ്ററിലൂടെ ആശുപത്രിയിലാണെന്ന് വിവരം പങ്കുവച്ചത്. കഠിനമായ പനിയും ശരീരവേദനയും ക്ഷീണവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ട്വീറ്റിൽ പറയുന്നത്. ശരീരം എന്തെങ്കിലും തളർച്ച കാണിക്കുമ്പോൾ അത് അവഗണിക്കരുതെന്നും ഖുശ്ബു ട്വീറ്റിൽ കുറിച്ചു. ഇപ്പോൾ അസുഖം ഭേദപ്പെട്ട് വരികയാണെന്നും അവർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com