പണം നല്‍കാമെന്ന് പറഞ്ഞ് സമീപിച്ചു, നിര്‍മ്മാതാവ് ലൈംഗികാതിക്രമം നടത്തി; പരാതിയുമായി ബോളിവുഡ് നടി 

നിര്‍മ്മാതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി ബോളിവുഡ് നടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: നിര്‍മ്മാതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി ബോളിവുഡ് നടി. വീഡിയോയ്ക്ക് പണം നല്‍കാമെന്ന വ്യാജേന നിര്‍മ്മാതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

മുംബൈ ജുഹു പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. നടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. തന്നെ കയറിപ്പിടിച്ചപ്പോള്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ നിര്‍മ്മാതാവ് തന്നെ അസഭ്യം പറയാന്‍ തുടങ്ങിയതായും പരാതിയില്‍ പറയുന്നു.

തന്നെ കൊല്ലുമെന്ന് നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു. ഐപിസി 354, 506, 509 വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com