'യാരാവത് പുടീങ്ക, മണീ'; കുതിരപ്പുറത്തിരുന്ന് നിലവിളിച്ച് പ്രഭു; മറ്റൊരു കഥയുമായി ജയറാം; വിഡിയോ വൈറൽ

രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ചായിരുന്നു ജയറാമിന്റെ കഥ പറച്ചിൽ
ജയറാം/ചിത്രം: ഫേയ്സ്ബുക്ക്
ജയറാം/ചിത്രം: ഫേയ്സ്ബുക്ക്

ണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഭാ​ഗത്തിന്റെ പ്രമോഷൻ ചട​ങ്ങിനിടെ ജയറാം സെറ്റിൽ നടന്ന രസകരമായ അനുഭവങ്ങൾ പങ്കുവച്ചിരുന്നു. നടൻ പ്രഭുവിനേയും കാർത്തിയേയും ജയം രവിയേയും മണി രത്നവുമെല്ലാമാണ് കഥയിൽ കഥാപാത്രങ്ങളായി എത്തിയത്. ഇവരെയെല്ലാം അനുകരിച്ചുകൊണ്ടുള്ള വിഡിയോ വൻ വൈറലായിരുന്നു. കൂട്ടത്തിൽ പ്രഭുവിന്റെ കഥയാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ മറ്റൊരു കഥയുമായി എത്തിയിരിക്കുകയാണ് താരം. 

രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ചായിരുന്നു ജയറാമിന്റെ കഥ പറച്ചിൽ. പ്രഭു തന്നെയാണ് ഈ കഥയിലും പ്രധാന കഥാപാത്രമായി എത്തിയത്. തായ്ലൻഡിലെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. നമ്പിയായി തന്നെ തെരഞ്ഞെടുത്തപ്പോൾ തന്നെ കുതിരയോട്ടം പഠിക്കണമെന്ന് തന്നോട് മണിരത്നം പറഞ്ഞിരുന്നു എന്നാ‌ണ് ജയറാം പറയുന്നത്. എന്നാൽ സ്കൂളിൽ പഠിക്കുമ്പോൾ ഊട്ടിയിൽ ടൂർ പോയപ്പോൾ കോവർ കഴുതയുടെ മുകളിൽ നിന്ന് വീണതിനെ തുടർന്ന് തനിക്ക് ഭയമായെന്നും ജയറാം പറഞ്ഞു. ഇതോടെ കുതിരയോട്ടം ഒഴിവാക്കാമെന്ന് മണിരത്നം പറയുകയായിരുന്നു. 

എന്നാൽ കാർത്തിയും ജയം രവിയുമെല്ലാം കുതിരയോട്ടം പഠിക്കാനായി കഷ്ടപ്പെട്ടു. മൂന്നു മാസത്തോളമാണ് അവർ പരിശീലനം നടത്തിയത്. അതിനിടെ ചിത്രത്തിന്റെ ലൊക്കേഷൻ തായ്ലൻഡിലേക്ക് മാറി. ഇവർ പരിശീലനം നടത്തിയ കുതിരകളായിരുന്നില്ല ഷൂട്ടിങ്ങിന് ഉപയോ‌​ഗിച്ചത്. അതിനാൽ ഇവർ നന്നായി ബുദ്ധിമുട്ടേണ്ടതായി വന്നു. കുതിരയോട്ടം നന്നായി അറിയാവുന്ന പ്രഭുവിനോട് ഉപദേശം ചോദിക്കാൻ ജയറാം കാർത്തിയോടും ജയം രവിയോടും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com