'ഓസ്‌കറില്‍ നാട്ടു നാട്ടു കളിക്കാന്‍ കാത്തിരിക്കുകയായിരുന്നു, പക്ഷേ അവര്‍ വിളിച്ചില്ല'; രാം ചരണ്‍

ഡാന്‍സ് ചെയ്യാന്‍ താരങ്ങള്‍ തയാറായിരുന്നില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
നാട്ടു നാട്ടു ​ഗാനത്തിൽ നിന്ന്, രാം ചരൺ/ ഫെയ്സ്ബുക്ക്
നാട്ടു നാട്ടു ​ഗാനത്തിൽ നിന്ന്, രാം ചരൺ/ ഫെയ്സ്ബുക്ക്

സ്‌കര്‍ പുരസ്‌കാര നേട്ടത്തിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിനു തന്നെ അഭിമാനമായി മാറിയ ചിത്രമാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയത്. എന്നാല്‍ നാട്ടു നാട്ടു ഡാന്‍സുമായി റാം ചരണും ജൂനിയര്‍ എന്‍ടിആറും എത്താതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. ഡാന്‍സ് ചെയ്യാന്‍ താരങ്ങള്‍ തയാറായിരുന്നില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് രാം ചരണ്‍. 

ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു കളിക്കാന്‍ തയാറായിരുന്നു എന്നും ആ വിളിക്കായി കാത്തിരിക്കുകയായിരുന്നു എന്നുമാണ് താരം പറഞ്ഞത്. ഞാന്‍ 100 ശതമാനം റെഡിയായിരുന്നു. ആ വിളിക്കായി കാത്തിരിക്കുകയായിരുന്നു. പക്ഷേ എന്താണ് സംഭവിച്ചത് എന്നറിയില്ല. ഇനി അതേക്കുറിച്ച് പറയാതിരിക്കാം. ഓസ്‌കര്‍ ചടങ്ങില്‍ പരിപാടി അവതരിപ്പിച്ചവര്‍ വളരെ മനോഹരമായാണ് അത് ചെയ്തത്. പല പരിപാടികളിലും ഞങ്ങള്‍ ആ ഡാന്‍സ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ റിലാക്‌സ് ചെയ്തിരുന്ന് ഇന്ത്യക്കുവേണ്ടി മറ്റുള്ളവര്‍ ചെയ്യുന്നത് കാണേണ്ട സമയമാണ്. അത് ഞങ്ങളുടെ മാത്രമല്ല, ഇന്ത്യയുടെ ഗാനമാണ്. അവരാണ് ഓക്‌സര്‍ റെഡ് കാര്‍പ്പറ്റില്‍ ഞങ്ങളെ എത്തിച്ചത്.- രാം ചരണ്‍ പറഞ്ഞു. 

ഓസ്‌കര്‍ ചടങ്ങില്‍ രാഹുല്‍ സിപ്ലിഗുഞ്ചും കാല ഭൈരവയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ബോളിവുഡ് നടി ദീപിത പദുക്കോണാണ് ഗാനം വേദിയില്‍ അവതരിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com