'കണ്ണൂരിൽ മുസ്ലീം കല്യാണങ്ങൾക്ക് ഇപ്പോഴും സ്ത്രീകള്‍ക്കു ഭക്ഷണം അടുക്കള ഭാഗത്ത്‌'; നിഖില വിമൽ

കണ്ണൂരിലെ മുസ്ലീം കല്യാണങ്ങളെ കുറിച്ച് നിഖില വിമൽ 
നിഖില വിമൽ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
നിഖില വിമൽ/ ചിത്രം ഇൻസ്റ്റാ​ഗ്രാം

ണ്ണൂരിലെ മുസ്ലീം വിവാഹങ്ങളിൽ സ്ത്രീകൾക്ക്  ഭക്ഷണം കൊടുക്കുന്നത് അടുക്കള ഭാഗത്തിരുത്തിയെന്ന് നടി നിഖില വിമൽ. നിഖില നായികയാകുന്ന 'അയൽവാസി' എന്ന ചിത്രത്തിന്റെ പ്രമോഷൻ‌റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

കണ്ണൂരുകാരിയായ തനിക്ക് കണ്ണൂരിലെ കല്യാണങ്ങൾ എന്ന് കേട്ടാൽ തലേന്നത്തെ ചോറും മീൻ കറിയുമൊക്കെയാണ് ഓർമ വരുന്നത്. കോളജ് കാലഘട്ടത്തിലാണ് പ്രദേശത്തെ മുസ്ലീം വിവാഹങ്ങൾക്കൊക്കെ പോയി തുടങ്ങിയത്.

കണ്ണൂരിൽ സ്ത്രീകൾക്ക് ഭക്ഷണം അടുക്കള ഭാ​ഗത്തിരുത്തിയാണ് നൽകുന്നത്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. പുരുഷന്മാർ വീടിനു പുറത്തും സ്ത്രീകൾ അടുക്കള ഭാ​ഗത്തിരുന്നുമാണ് ഭക്ഷണം കഴിക്കുന്നത്. ഇപ്പോഴും അതിന് വലിയ മാറ്റം ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു.

വിവാഹം കഴിഞ്ഞാൽ പുരുഷന്മാർ സ്ത്രീകളുടെ വീട്ടിലേക്ക് കെട്ടികയറുകയാണ് ചെയ്യുന്നത്. അവരെ പുതിയാപ്ലയെന്നാണ് വിളിക്കുന്നത്. മരണം വരെ അവർ ആ വീട്ടിലെ പുതിയാപ്ലമാരായിരിക്കുമെന്നും താരം പറയുന്നു.

അതേസമയം ഏപ്രിൽ 21ന് 'അയൽവാസി' തിയേറ്ററുകളിൽ എത്തും. നവാഗതനായ ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറാണ് നായകൻ. ബിനു പപ്പു, നസ്ലിൻ, ലിജോ മോൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് ഉസ്മാൻ, മുഹ്‌സിൻ പരാരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com