സാധിക വേണു​ഗോപാൽ/ചിത്രം: ഫെയ്‌സ്‌ബുക്ക്
സാധിക വേണു​ഗോപാൽ/ചിത്രം: ഫെയ്‌സ്‌ബുക്ക്

'35 വയസ്സല്ല, ഞാൻ 17 വർഷത്തെ എക്സ്പീരിയൻസുള്ള 18കാരി'; പിറന്നാൾ ദിനത്തിൽ കുറിപ്പുമായി സാധിക

കഴിഞ്ഞ ദിവസം താരത്തിന്റെ 35ാം പിറന്നാൾ ദിനമായിരുന്നു

സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സാധിക വേണു​ഗോപാൽ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.  കഴിഞ്ഞ ദിവസം താരത്തിന്റെ 35ാം പിറന്നാൾ ദിനമായിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് പിറന്നാൾ ദിനത്തിൽ താരം പോസ്റ്റ് ചെയ്ത കുറിപ്പാണ്. തനിക്ക് 35 വയസ് അല്ലെന്നും 17 വർഷത്തെ എക്സ്പീരിയൻസുള്ള 18കാരിയാണ് താനെന്നുമാണ് സാധിക കുറിച്ചത്. അനുഭവങ്ങളാണ് ജീവിതത്തിൽ സമ്പാദിക്കേണ്ടത് എന്നാണ് സാധിക പറയുന്നത്. 

സാധികയുടെ കുറിപ്പ് വായിക്കാം

ജീവിതം അനുഭവങ്ങളുടെ ഒരു പരമ്പരയാണ്, അവയാണ് നമ്മെ വളർത്തുന്നത്, എന്നാൽ അത് നാം അറിയണമെന്നില്ല. നമ്മൾ നേരിടുന്ന തിരിച്ചടികളും സങ്കടങ്ങളും മുന്നോട്ടുള്ള യാത്രയിൽ നമ്മെ സഹായിക്കുമെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. 

എല്ലാ അനുഭവങ്ങളും ആസ്വദിച്ച് ജീവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. , ഓരോ അനുഭവങ്ങൾക്കായി ആകാംക്ഷയോടെയും ഭയമില്ലാതെയും കാത്തിരിക്കണം. ജീവിതം അനുഭവങ്ങൾകൊണ്ട് നിറയ്ക്കണം, അല്ലാതെ സാധനങ്ങൾ കൊണ്ടല്ല. സാധനങ്ങൾ കാണിക്കുക അല്ല, പറയാൻ കഥകളുണ്ടാക്കണം. എന്തു അനുഭവങ്ങളുമാകട്ടെ, നല്ലയോ ചീത്തയോ, അത് വിലമതിക്കാത്തതാണ്. ചിലകാര്യങ്ങൾ പഠിപ്പിക്കാനാവില്ല, അനുഭവിച്ചു തന്നെ അറിയണം. സ്വന്തം യാത്രയിൽ കടന്നുപോകുന്നതുവരെ നിങ്ങൾക്ക് ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത കാര്യങ്ങൾ പഠിക്കാനാവില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാത്തിനും നന്ദി. അത് ചീത്തയോ നല്ലതോ ആവട്ടെ, എല്ലാം അനുഭവങ്ങളാണ്. എന്റെ ജീവിതത്തിൽ ഇത്രത്തോളം അനുഭവങ്ങൾ നൽകിയ എല്ലാവർക്കും നന്ദി. എന്റെ ജീവിതത്തിൽ നിങ്ങളുടെ പരീക്ഷണങ്ങൾ തുടരുക, കാരണം ഇനിയും പലതും അനുഭവിക്കാൻ ഞാൻ തയ്യാറാണ്. ഞാൻ 35 കാരിയല്ല, 17 വർഷത്തെ എക്സ്പീരിയൻസുള്ള 18കാരിയാണെന്ന് അഭിമാനത്തോടെ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com