'മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾക്ക് വിവാഹങ്ങളിൽ മുൻവഴി തന്നെ പ്രവേശിക്കാം, പുരുഷ കേസരികളോടൊപ്പം ഭക്ഷണം കഴിക്കാം'

മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ടെന്നാണ് ഷുക്കൂർ പറയുന്നത്
നിഖില വിമൽ, ഷുക്കൂർ വക്കീൽ/ ഫെയ്സ്ബുക്ക്
നിഖില വിമൽ, ഷുക്കൂർ വക്കീൽ/ ഫെയ്സ്ബുക്ക്

ണ്ണൂരിലെ ‌‌മുസ്ലാം വിവാഹങ്ങളിൽ നടക്കുന്ന സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള നടി നിഖില വിമലിന്റെ വാക്കുകൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിഖിലയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും അഭിഭാഷകനുമായ ഷൂക്കൂർ. മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ടെന്നാണ് ഷുക്കൂർ പറയുന്നത്. 

മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ? മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾ  വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം  ഒരേ ടേബിളിൽ മുസ്ലിമീങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാം. കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക?- ഷുക്കൂർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

നിഖില നായികയാകുന്ന 'അയൽവാശി' എന്ന ചിത്രത്തിന്റെ പ്രമോഷൻ‌റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. കണ്ണൂരുകാരിയായ തനിക്ക് കണ്ണൂരിലെ കല്യാണങ്ങൾ എന്ന് കേട്ടാൽ തലേന്നത്തെ ചോറും മീൻ കറിയുമൊക്കെയാണ് ഓർമ വരുന്നത്. കോളജ് കാലഘട്ടത്തിലാണ് പ്രദേശത്തെ മുസ്ലീം വിവാഹങ്ങൾക്കൊക്കെ പോയി തുടങ്ങിയത്. കണ്ണൂരിൽ സ്ത്രീകൾക്ക് ഭക്ഷണം അടുക്കള ഭാ​ഗത്തിരുത്തിയാണ് നൽകുന്നത്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. പുരുഷന്മാർ വീടിനു പുറത്തും സ്ത്രീകൾ അടുക്കള ഭാ​ഗത്തിരുന്നുമാണ് ഭക്ഷണം കഴിക്കുന്നത്. ഇപ്പോഴും അതിന് വലിയ മാറ്റം ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com