ആരാധ്യ ബച്ചനെതിരെ വ്യാജ വാർത്ത, വീഡിയോ ഉടൻ നീക്കണം, യൂട്യൂബ് ചാനലുകൾക്ക് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

വീഡിയോ പ്രചരിപ്പിച്ച ഒൻപത് യൂട്യൂബ് ചാനലുകൾക്കും കോടതി നോട്ടീസ് അയച്ചു.
ഐശ്വര്യ റായി ബച്ചൻ, അഭിഷേക് ബച്ചനൊപ്പം ആരാധ്യ/ ചിത്രം ഇൻസ്റ്റാ​ഗ്രം
ഐശ്വര്യ റായി ബച്ചൻ, അഭിഷേക് ബച്ചനൊപ്പം ആരാധ്യ/ ചിത്രം ഇൻസ്റ്റാ​ഗ്രം

ന്യൂഡൽഹി: അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായി ബച്ചന്റെയും മകൾ ആരാധ്യയുടെ ആരോ​ഗ്യം സംബന്ധിച്ചുള്ള വ്യാജ ഉള്ളടക്കം അടങ്ങുന്ന വീഡിയോ പ്രചരിക്കുന്നത് വിലക്കി ഡൽഹി ഹൈക്കോടതി. വീഡിയോ പ്രചരിപ്പിച്ച ഒൻപത് യൂട്യൂബ് ചാനലുകൾക്കും കോടതി നോട്ടീസ് അയച്ചു.

11 വയസുകാരിയായ ആരാധ്യ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ അവസ്ഥകളേക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജഡ്ജി സി ഹരിശങ്കർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഇത്തരം കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കാനാകില്ല. കുട്ടികളെ അഭിമാനത്തോടെയും ആദരവോടെയും പരിഗണിക്കണം. താരമൂല്യം ഉള്ളവരുടെ കുട്ടികളാണെങ്കിലും സാധാരണക്കാരുടെ കുട്ടികളാണെങ്കിലും ഇതില്‍ വ്യത്യാസമില്ലെന്നും കോടതി പറഞ്ഞു.

ആരാധ്യ ബച്ചന്റെ ആരോഗ്യത്തെ സംബന്ധിച്ച ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഈ ചാനലുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ചാനലുകളെ സംബന്ധിച്ച വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറാനും ഗൂഗിളിനോട് ഹൈക്കോടതി നിർദേശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com