ട്വിറ്ററിൽ പേര് മാറ്റിയത് പണിയായി; തൃഷയ്ക്കും ജയം രവിക്കും ബ്ലൂ ടിക് നഷ്ടപ്പെട്ടു

പൊന്നിയിൻ സെൽവൻ പ്രമോഷന്റെ ഭാ​ഗമായി പേര് മാറ്റിയതോടെ ഇരുവരുടേയും വെരിഫിക്കേഷൻ നഷ്ടപ്പെടുകയായിരുന്നു
തൃഷയും ജയം രവിയും/ ഫെയ്സ്ബുക്ക്
തൃഷയും ജയം രവിയും/ ഫെയ്സ്ബുക്ക്

ണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2 റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം പ്രമോഷൻ ചടങ്ങുകളുമായി തിരക്കിലാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ട്വിറ്ററിൽ പേര് മാറ്റി പണി വാങ്ങിയിരിക്കുകയാണ് താരങ്ങളായ തൃഷ കൃഷ്ണയും ജയം രവിയും. പേര് മാറ്റിയതോടെ ഇരുവരുടേയും വെരിഫിക്കേഷൻ നഷ്ടപ്പെടുകയായിരുന്നു. 

 ഇരുവരും ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരായ കുന്ദവൈ എന്നും അരുണ്‍മൊഴി വര്‍മന്‍ എന്നുമാണ് ട്വിറ്ററില്‍ പേര് മാറ്റിയത്. ഇതോടെയാണ് ബ്ലൂ ടിക്ക് നഷ്ടമായത്. പ്രമോഷൻ ചടങ്ങിനിടെയാണ് ട്വിറ്ററിന്റെ വെരിഫിക്കേഷൻ നഷ്ടപ്പെട്ട വിവരം താരങ്ങൾ പറഞ്ഞത്. ഫിലിം പ്രമോഷന്റെ ഭാ​ഗമായി ചിത്രത്തിൽ അഭിനയിച്ച എല്ലാ താരങ്ങളും പേര് മാറ്റിയിരുന്നു. അങ്ങനെ ട്വിറ്ററിലെ പേര് മാറ്റിയതാണ് പണിയായത്. വെരിഫിക്കേഷൻ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് തന്റെ ടീമെന്ന് തൃഷ വ്യക്തമാക്കി. 

ഇലോൺ മസ്ക് എത്തിയതിനുശേഷം ട്വിറ്ററിന്റെ പോളിസിയിലുണ്ടായ മാറ്റമാണ് വെരിഫിക്കേഷൻ നഷ്ടപ്പെടാൻ കാരണമായത്. ഇപ്പോൾ പണം കൊടുത്ത് വെരിഫിക്കേഷൻ നേടാനാകും. താരങ്ങൾ യൂസർനെയിം മാറ്റിയതാകാം ബ്ലൂ ടിക് നഷ്ടപ്പെടാൻ കാരണമായത് എന്നാണ് കരുതുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗം റിലീസ് ചെയ്തപ്പോഴും താരങ്ങള്‍ ട്വിറ്ററിലെ പേര് മാറ്റിയിരുന്നുവെങ്കിലും 'ബ്ലൂ ടിക്' ട്വിറ്റര്‍ നീക്കം ചെയ്തിരുന്നില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com