'പ്രേം നസീർ അല്ല', ഇഷ്ടനായകനെ വെളിപ്പെടുത്തി ഷീല

മധുവുമായി ജീവിതത്തിൽ നല്ല കെമിസ്ട്രിയായിരുന്നു എന്നും ഷീല വ്യക്തമാക്കി
പ്രേം നസീറും ഷീലയും/ സിനിമ സ്റ്റിൽ, ഷീല/ ടിപി സൂരജ്
പ്രേം നസീറും ഷീലയും/ സിനിമ സ്റ്റിൽ, ഷീല/ ടിപി സൂരജ്

രു കാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു പ്രേം നസീറും ഷീലയും. ഇരുവരും ഒന്നിക്കുന്ന സിനിമകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ താൻ ഏറ്റവും ഇഷ്ടപ്പെട്ടത് മധുവിനൊപ്പം അഭിനയിക്കാനായിരുന്നു എന്നാണ് ഷീല പറയുന്നത്. മധുവുമായി ജീവിതത്തിൽ നല്ല കെമിസ്ട്രിയായിരുന്നു എന്നും ഷീല വ്യക്തമാക്കി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗിലാണ് താരം പറഞ്ഞത്. 

മധു സാർ വളരെ കംഫർട്ടബിളാണ്. സെറ്റിൽ പോയാൽ ഞങ്ങൾ എന്തെങ്കിലും പറഞ്ഞു ചിരിച്ചുകൊണ്ടിരിക്കും. ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയായിരുന്നു. ഈ ഇടക്കു ഞാൻ മധുസാറിന്റെ വീട്ടിൽ പോയിരുന്നു. അവിടെ എത്ര അവാർഡുകളാണ്. ആയിരക്കണക്കിന് അവാർഡുകളാണ്. മുറിയിൽ മുഴുവൻ വച്ചിരിക്കുകയായിരുന്നു. ഞാൻ കരുതിയത് എന്റെ കയ്യിലാണ് കൂടുതൽ അവാർഡുള്ളത് എന്നാണ്. ചെറിയ അവാർഡുകൾക്കു പകരമായി പട്ടുസാരി വാങ്ങി തന്നാൽ ഞങ്ങൾക്ക് സന്തോഷമാകുമായിരുന്നു. ആവശ്യമുള്ള സാധനം ആർട്ടിസ്റ്റിന് കൊടുത്താൽ നല്ലതായിരുന്നു. കുക്കറെങ്കിലും കൊടുത്താൽ മതിയായിരുന്നു. - ഷീല പറഞ്ഞു. 

സത്യൻ സാർ ഹെഡ്മാസ്റ്ററിനെ പോലെയാണ് എന്നാണ് ഷീല പറയുന്നത്. തന്നെ ചിട്ട പഠിപ്പിച്ചത് സത്യൻ സാറായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ അദ്ദേഹത്തിനൊപ്പം ഇടപെടാൻ പറ്റില്ല. നസീർ സാറാണെങ്കിൽ വളരെ ശാന്തനായിട്ടായിരിക്കും ഇരിക്കുക. അങ്ങനെയുള്ള ആളോട് അങ്ങനെ തമാശ പറഞ്ഞ് ചിരിക്കാനാണ്. പക്ഷേ മധു സാറിനോട് എന്തും പറഞ്ഞ് ചിരിക്കാം. എനിക്ക് ആളുകളോട് സംസാരിക്കുന്നതും ചിരിക്കുന്നതുമെല്ലാം ഇഷ്ടമാണ്. പക്ഷേ സത്യൻ സാറിനോടും നസീർ സാറിനോടും അത് പറ്റില്ല.- ഷീല കൂട്ടിച്ചേർത്തു. 

നടിമാരുമായി തനിക്ക് ഈ​ഗോ ഉണ്ടായിരുന്നില്ലെന്നും ശാരദയും ജയഭാരതിയുമായി ഇപ്പോഴും തന്റെ അടുത്ത സൗഹൃത്തുക്കളാണെന്നും ഷീല പറഞ്ഞു. മലയാളത്തിലേക്ക് വരുന്നതിന് മുൻപ് തെലുങ്കിലെ വലിയ കോമഡി നടിയായിരുന്നു ശാരദ എന്നാണ് ഷീല പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com