'മിത്തിസം വകുപ്പ് മന്ത്രിയെന്ന് വിളിച്ചു തുടങ്ങണം, ഭണ്ഡാരത്തിൽ നിന്നു കിട്ടുന്നത് മിത്തുമണി': പരിഹാസവുമായി സലിംകുമാർ

ഇടതുപക്ഷ നിലപാടിനെ പരിഹസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സലിംകുമാർ
സലിംകുമാര്‍/ ചിത്രം; ടിപി സൂരജ്
സലിംകുമാര്‍/ ചിത്രം; ടിപി സൂരജ്

സ്പീക്കർ എഎൻ ഷംസീറിന്റെ ​ഗണപതിയെക്കുറിച്ചുള്ള പരാമർശം വലിയ വിവാദമായിരുന്നു. ഇപ്പോൾ അതിൽ ഇടതുപക്ഷ നിലപാടിനെ പരിഹസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സലിംകുമാർ. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം എന്നാണ് സലിംകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്. 

'മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്.'- ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 

നിരവധി പേരാണ് സലിംകുമാറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നിരവധി പേരാണ് താരത്തെ വിമർശിച്ചും പിന്തുണച്ചും രം​ഗത്തെത്തുന്നത്. മിത്തുകളെ ശാസ്ത്രമാക്കി വളച്ചൊടിക്കുന്നു എന്ന ഷംസീറിന്റെ പ്രസ്താവനയാണ് വിവാദമായത്. ​ഗണപതിയെ അപമാനിച്ചു എന്നു പറഞ്ഞുകൊണ്ട് എൻഎസ്എസ് രം​ഗത്തെത്തിയതോടെ ഷംസീറിന് പിന്തുണയുമായി സിപിഎം എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com