'ചോളി കേ പീച്ചേ ക്യാ ഹേ' പാടാൻ ലജ്ജ തോന്നി, ഹിറ്റാകുമെന്ന് കരുതിയില്ല: അൽക്ക യാഗ്നിക്

'പാട്ട് നന്നാവാൻ കാരണം കൂടെയുണ്ടായിരുന്നവർ പ്രോത്സാഹിപ്പിച്ചതു കൊണ്ടാണ്'
അൽക്ക യാഗ്നിക്/ ഇൻസ്റ്റ​ഗ്രാം, മാധുരി ദീക്ഷിത്/ വിഡിയോ സ്ക്രീൻഷോട്ട്
അൽക്ക യാഗ്നിക്/ ഇൻസ്റ്റ​ഗ്രാം, മാധുരി ദീക്ഷിത്/ വിഡിയോ സ്ക്രീൻഷോട്ട്

പുറത്തിറങ്ങി 30 വർഷം പിന്നിട്ടിട്ടും ആരാധർക്കിടയിൽ ഇപ്പോഴും ഹിറ്റാണ് മാധുരി ദീക്ഷിതിന്റെ ഡാൻസ് നമ്പറായ 'ചോളി കേ പീച്ചേ ക്യാഹേ' എന്ന ​ഗാനം. അന്ന് ഈ ​ഗാനം പാടുമ്പോൾ തനിക്ക് വലിയ ചമ്മൽ തോന്നിയിരുന്നുവെന്ന് ​ഗായിക അൽക്ക യാഗ്നിക് പറഞ്ഞു. പാട്ടിന്റെ വരികളിൽ താൻ അസംതൃപ്‌തയായിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്നവരുടെ പിന്തുണയാണ് ആ പാട്ടിനെ മനോഹരമാക്കിയതെന്നും അൽക്ക പറഞ്ഞു. 

പാട്ടിന്റെ റെക്കോർഡിങ് സമയത്ത് തന്റെ വരികൾ മാത്രമാണ് കിട്ടിയത്. ഇളാജിയുടെ (ഇള അരുൺ) വരികൾ എന്താണെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ പാട്ടിനെ കുറിച്ച് പൂർണമായ ഒരു ധാരണയില്ലാതെയാണ് ആ ​ഗാനം പാടിയത്. ​ഗാനത്തിന്റെ തുടക്കത്തിലെ വരികൾ വായിച്ചപ്പോൾ ഉള്ളിൽ ലജ്ജ തോന്നി. എന്നാൽ പിന്നീട് അതൊക്കെ മാറി. പാട്ടിന്റെ റെക്കോർഡിങ് തനിക്ക് മറക്കാനാകില്ലെന്നും അൽക്ക തുറന്നു പറഞ്ഞു. 

'പാട്ടിന്റെ റെക്കോർഡിങ്ങും വളരെ വ്യത്യസ്തമായിരുന്നു. ലൈവ് റെക്കോർഡിങ് രീതിയാണ് പരീക്ഷിച്ചത്. സ്റ്റുഡിയോയിൽ ഞാൻ, ഇളാജി, സംഗീതസംവിധായകരായ ലക്ഷ്മികാന്ത്–പ്യാരേലാൽ, ഗാനരചയിതാവ് ആനന്ദ് ബക്‌ഷി എന്നിവരാണ് ഉണ്ടായിരുന്നത്. ഞാനും ഇളാജിയും ഈണത്തിനനുസരിച്ച് വരികൾ പാടി.  രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദസംഭാഷണത്തോടെയാണ് പാട്ട് അവസാനിക്കുന്നത്. പാട്ടിന് ചെറിയ കുസൃതി സ്വഭാവമുണ്ടായിരുന്നു. ഞാൻ അങ്ങേയറ്റം ലജ്ജയുള്ള ആളാണെന്നറിയാവുന്നതുകൊണ്ടു തന്നെ പാട്ട് മനോഹരമായി പാടി പൂർത്തീകരിക്കാൻ ഇളാജി എന്നെ പ്രത്യേകം സഹായിച്ചു. അന്ന് ഈ ​ഗാനം പാടുമ്പോൾ ഇത് ഇത്രയും ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല'- അൽക്ക പറഞ്ഞു

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com