അമിത മയക്കുമരുന്ന് ഉപയോഗം; നടന്‍ റോബര്‍ട്ട് ഡി നീറോയുടെ കൊച്ചുമകന്‍ മരിച്ചു

കൊക്കെയ്ന്‍ ഉള്‍പ്പടെയുള്ള മയക്കുമരുന്നിന്റെ അമിതഉപയോഗമാണ് 19 കാരനായ ലിയാന്‍ഡ്രോ ഡി നീറോ റോഡ്രിഗസിന്റെ മരണത്തിന് കാരണമായത്
ലിയാന്‍ഡ്രോ ഡി നീറോ/ചിത്രം: ഫേയ്സ്ബുക്ക്, റോബര്‍ട്ട് ഡി നീറോ
ലിയാന്‍ഡ്രോ ഡി നീറോ/ചിത്രം: ഫേയ്സ്ബുക്ക്, റോബര്‍ട്ട് ഡി നീറോ

പ്രമുഖ ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡി നീറോയുടെ കൊച്ചുമകന്‍ മരിച്ചു. അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് മരണം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കൊക്കെയ്ന്‍ ഉള്‍പ്പടെയുള്ള മയക്കുമരുന്നിന്റെ അമിതഉപയോഗമാണ് 19 കാരനായ ലിയാന്‍ഡ്രോ ഡി നീറോ റോഡ്രിഗസിന്റെ മരണത്തിന് കാരണമായത് എന്നാണ് ദി ന്യൂയോര്‍ക് സിറ്റി ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ വ്യക്തമാക്കിയത്. മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് വില്‍പ്പന നടത്തിയ 20കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ലിയാന്‍ഡ്രോയുടെ മരണത്തേക്കുറിച്ച് അമ്മ ഡ്രേനയാണ് ആദ്യം പങ്കുവച്ചത്. നീ ഇല്ലാതെ എങ്ങനെ ജീവിക്കും എന്നറിയില്ല. പക്ഷേ ഞാന്‍ മുന്നോട്ടു പോകാന്‍ ശ്രമിക്കും. നിന്റെ അമ്മ എന്ന നിലയില്‍ എനിക്ക് ലഭിച്ച സ്‌നേഹവും പ്രതീക്ഷയും എന്നെ മുന്നോട്ടു നയിക്കും. നീ ഏറെ സ്‌നേഹിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്തു. ആ സ്‌നേഹത്തിന് മാത്രം നിന്നെ രക്ഷിക്കാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.- അവര്‍ കുറിച്ചു. 

പ്രിയപ്പെട്ട കൊച്ചുമകന്റെ മരണം തന്നെ ഏറെ തളര്‍ത്തിയതായി പത്രക്കുറിപ്പിലൂടെ ഡി നീറോ പറഞ്ഞു. കുടുംബം ഏറെ ദുഃഖത്തിലാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com