സിദ്ദിഖ്, കരീന കപൂർ/ ഇൻസ്റ്റ​ഗ്രാം
സിദ്ദിഖ്, കരീന കപൂർ/ ഇൻസ്റ്റ​ഗ്രാം

'ഒരു ചിരിയോടെ നിങ്ങളെ എന്നും ഓർമിക്കും': സിദ്ദിഖിന് ആദരാഞ്ജലി അർപ്പിച്ച് കരീന കപൂർ

സൂപ്പർഹിറ്റായി മാറിയത് സൽമാൻ ഖാനും കരീന കപൂറും പ്രധാന വേഷത്തിലെത്തിയ ബോഡി ​ഗാർഡാണ്

ലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സിദ്ദിഖ് എന്ന സംവിധായകന്റെ പ്രശസ്തി. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. ബോളിവുഡിൽ സൂപ്പർഹിറ്റായി മാറിയത് സൽമാൻ ഖാനും കരീന കപൂറും പ്രധാന വേഷത്തിലെത്തിയ ബോഡി ​ഗാർഡാണ്. ദിലീപിനെ നായകനായി ഒരുക്കിയ ബോഡി ​ഗാർഡിന്റെ റീമേക്കായിരുന്നു ഇത്. 

ഇപ്പോൾ സിദ്ദിഖിന്റെ വേർപാടിൽ ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടി കരീന കപൂർ. 'ഒരു ചിരിയോടെ എന്നും നിങ്ങളെ ഓർമിക്കും. നിങ്ങളെ മിസ് ചെയ്യും സിദ്ദിഖ് സാർ'- എന്നാണ് സംവിധായകന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കരീന കുറിച്ചത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹത്തിന്റെ വിയോ​ഗത്തിലുള്ള ദുഃഖം നടി രേഖപ്പെടുത്തിയത്. 

മലയാളത്തിൽ വൻ വിജയമായതിന് പിന്നാലെയാണ് ബോഡി​ഗാർ​ഡ് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തത്. തമിഴിൽ വിജയ് ആയിരുന്നു നടൻ. സൽമാനെ നായകനാക്കി ഒരുക്കിയ ഹിന്ദി ബോഡി ​​ഗാർഡ് സൂപ്പർഹിറ്റായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com