ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ നിന്ന് നടി പാർവതിയെ ഒഴിവാക്കി

പാർവതി കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് ഉത്തരവ്
പാർവതി തിരുവോത്ത് / ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
പാർവതി തിരുവോത്ത് / ഫോട്ടോ: ഇൻസ്റ്റ​ഗ്രാം


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്‍ഡിസി) ഡയറക്ടർ ബോർഡിൽ നിന്ന് നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി. തന്നെ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്ന നടിയുടെ ആവശ്യം പരി​ഗണിച്ചാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് പാർവതി കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് സർക്കാർ ഉത്തരവിറക്കിയത്.

കഴിഞ്ഞ മാസം കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡിന്റെ പുനഃസംഘടനയുടെ ഭാഗമായി ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇവർക്ക് പകരം പി സുകുമാർ, സോഹൻ സീനുലാൽ എന്നിവരെ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com